29 March Friday

സെന്‍ട്രല്‍ റെയിൽവേയില്‍ 2532 അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2021

സെൻട്രൽ റെയിൽവേയിൽ 2532 അപ്രന്റിസ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. മെറിറ്റിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പട്ടികയിൽനിന്നാണ്‌ തെരഞ്ഞെടുപ്പ്. മുംബൈ, ഭുസാവൽ, പുണെ, നാഗ്പുർ, സോളാപുർ  ക്ലസ്റ്ററുകളിലാണ് ഒഴിവ്.  ട്രേഡുകൾ: ഫിറ്റർ, വെൽഡർ, കാർപന്റർ, പെയിന്റർ (ജനറൽ), ടെയ്‌ലർ (ജനറൽ), മെഷീനിസ്റ്റ്,  പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, മെക്കാനിക് ഡീസൽ, ലബോറട്ടറി അസിസ്റ്റന്റ് (ഇജ), ഇലക്ട്രീഷ്യൻ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രോണിക് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, വൈൻഡർ (ആർമേച്ചർ), മെക്കാനിക് മെഷീൻ ടൂൾസ് മെയിന്റനൻസ്, ടൂൾ ആൻഡ് ഡൈ മേക്കർ (പ്രസ് ടൂൾസ് ജിഗ്സ് ആൻഡ് ഫിക്സ്‌ചേഴ്സ്), മെക്കാനിക് (മോട്ടോർ വെഹിക്കിൾ), ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്.ഒഴിവുള്ള ക്ലസ്റ്ററുകൾ: മുംബൈ–--1767, ഭുസാവൽ–--420, പുണെ–--152, നാഗ്പൂർ–--114, സോലാപുർ–--79. യോഗ്യത: പത്താം ക്ലാസ്സ്‌ ജയിക്കണം. ബന്ധപ്പെട്ട ട്രേഡിലെ ഐടിഐ ർട്ടിഫിക്കറ്റ്.  പ്രായം: 15–--24 എസ്സി/എസ്ടി വിഭാഗത്തിന് അഞ്ച്ർഷവും ഒബിസിക്ക്മൂന്നുവർഷവും ഇളവ് ലഭിക്കും. അവസാന തിയതി മാർച്ച് 5. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.rrccr.com  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top