08 May Wednesday

സർവകലാശാലകളിലെ അനധ്യാപക തസ്‌തികകൾ വിജ്ഞാപനം പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2021

കേരളത്തിലെ സർവകലാശാലകളിലെ വിവിധ അനധ്യാപക തസ്തികകളിലേയ്ക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ കേരള പബ്ലിക് സർവീസ് കമീഷൻ തീരുമാനിച്ചു. ഓഫീസ് അറ്റൻഡന്റ്, യൂണിവേഴ്സിറ്റി ലൈബ്രേറിയൻ, പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി), യൂണിവേഴ്സിറ്റി എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ(സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ), ഓവർസിയർ ഗ്രേഡ് 2 (സിവിൽ, മെക്കാനിക്കൽ,

ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, പമ്പ്‌ ഓപറേറ്റർ, പബ്ലിക് റിലേഷൻസ്‌ ഓഫീസർ, പ്രോഗ്രാം കോ‐ഓർഡിനേറ്റർ (എൻഎസ്എസ്), സെക്യൂരിറ്റി ഓഫീസർ, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ഹെവി പാസഞ്ചർ ഗുഡ്സ് വെഹിക്കിൾ), ബസ് കണ്ടക്ടർ, സിസ്റ്റം മാനേജർ, സിസ്റ്റം അനലിസ്റ്റ്, പ്രോഗ്രാമർ എന്നീ 16 തസ്തികകളിലേയ്ക്കാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. 2020 നവംബർ 11 ന്ഈ അനധ്യാപക തസ്തികകളിലേയ്ക്കുള്ള യോഗ്യത, വയസ്സ്, ശമ്പള സ്കെയിൽ, നിയമനരീതി എന്നിവ നിർണയിക്കാൻ സർക്കാർ എക്സിക്യൂട്ടീവ് ഉ ̄ത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനെ തുടർന്നാണ് കമീഷന്റെ തീരുമാനം

ഉണ്ടായിരിക്കുന്നത്. ഈ സർവകലാശാലകളിലെ അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 എന്നീ തസ്തികകളിൽ നിലവിൽ പിഎസ്സി നിയമന ശുപാർശ നടത്തുകയാണ്.

മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ചുരുക്കപ്പട്ടിക

കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിൽ കാറ്റഗറി നമ്പർ 249/18 ബ്ലാക്ക് സ്മിത്ത് ഗ്രേഡ് 2 , മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 2/19 മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2, ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 240/18 മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2, കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിൽ കാറ്റഗറി നമ്പർ 365/19 പെയിന്റർ (എൻസിഎ‐ പട്ടികജാതി), കൃഷി വകുപ്പിൽ കാറ്റഗറി നമ്പർ 211/19 അഗ്രികൾച്ചർ ഓഫീസർ (പട്ടികവർഗം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 436/19 എച്ച്എസ്എസ്ടി ജൂനിയർ മാത്തമാറ്റിക്സ് (ഒന്നാം എൻസിഎ ‐എസ്സിസിസി), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 159/20 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ മെഡിസിൻ (രണ്ടാം എൻസിഎ‐ എസ്സിസിസി), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 13/20 അസിസ്റ്റന്റ് പ്രൊഫസർ ഇൻ റീ പ്രൊഡക്ടീവ് മെഡിസിൻ അഭിമുഖം നടത്തും.

പൊതുപ്രാഥമിക പരീക്ഷ

എസ്എസ്എൽസി തലത്തിലുള്ള പൊതുപ്രാഥമിക പരീക്ഷ ഫെബ്രുവരി 20, 25, മാർച്ച് 6,13 തിയതികളിൽ നാല് ഘട്ടങ്ങളായി നടത്തും. ഉദ്യോഗാർഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ്‌ പ്രൊഫൈലിലുണ്ട്.

പ്രമാണപരിശോധന

സർക്കാർ സർവീസിലെ കാറ്റഗറി നമ്പർ10/19 വിവിധ വകുപ്പുകൾ/സ്വകാര്യ എൻജിനിയറിങ് കോളേജുകൾ/ പോളിടെക്നിക്കുകൾ/കാർഷിക സർവകലാശാല എന്നിവിടങ്ങളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അറ്റൻഡർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി നടത്തുന്ന അർഹതാനിർണയ പരീക്ഷയുടെ  സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർക്ക്‌ പിഎസ്സി ആസ്ഥാന ഓഫീസിലും

മേഖലാ/ജില്ലാ ഓഫീസുകളിലും  ഫെബ്രുവരി 22, 23 തിയതികളിൽ പ്രമാണ പരിശോധന നടത്തും. അറിയിപ്പ് നൽകിയിട്ടുണ്ട്. സർവീസ് സർട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റിൽ.

തിരുവനന്തപുരം ജില്ലയിൽ ഗവ. ആയുർവേദ കോളേജിൽ കാറ്റഗറി നമ്പർ 151/19 ഫിസിയോതെറാപ്പിസ്റ്റ് ചുരുക്കപ്പട്ടികയിലുൾപ്പെട്ടർവക്ക്  24, 25, 26

തിയതികളിൽ പ്രമാണപരിശോധന നടത്തും.

 

ശാരീരിക അളവെടുപ്പും വാക്കിങ് ടെസ്റ്റും

കേരള വനം, വന്യജീവി വകുപ്പിൽ കാറ്റഗറി നമ്പർ 330/19 റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയുടെ ശാരീരിക അളവെടുപ്പും  വാക്കിങ് ടെസ്റ്റും മാർച്ച് രണ്ടിന്‌  പുലർച്ചെ മൂന്ന്‌മുതൽ രാവിലെ ഒമ്പതുവരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തും.

അഡ്മിഷൻ ടിക്കറ്റ്, ഒരു അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ അസ്സൽ, ആരോഗ്യ വകുപ്പിൽനിന്ന് ലഭ്യമാക്കിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഉദ്യോഗാർഥികൾ നിശ്ചിത തിയതിയിൽ, നിശ്ചിത സ്ഥലത്ത് വാക്കിങ് ടെസ്റ്റിന് ഹാജരാകണം. ഹാജരാകാത്ത ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകില്ല. 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top