19 April Friday

കമ്പൈൻഡ്‌ ജിയോ സയന്റിസ്‌റ്റ് പരീക്ഷ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Dec 19, 2020

കമ്പൈൻഡ്‌ ജിയോ സയന്റിസ്‌റ്റ്‌  എക്‌സാമിനേഷൻ, 2020 ന്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ജിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ, കേന്ദ്ര ഖനി മന്ത്രാലയം എന്നിവയിൽ ജിയോളജിസ്‌റ്റ്‌ ഗ്രൂപ്പ്‌ എ, ജിയോ ഫിസിസ്‌റ്റ്‌ ഗ്രൂപ്പ്‌ എ, കെമിസ്‌റ്റ്‌ ഗ്രൂപ്പ്‌ എ സെൻട്രൽ ഗ്രൗണ്ട്‌ വാട്ടർ ബോർഡ്‌, കേന്ദ്ര ജൽ ശക്‌തി മന്ത്രാലയം എന്നിവിടങ്ങളിൽ ജൂനിയർ ഹൈഡ്രോളജിസ്‌റ്റ്‌ ഗ്രൂപ്പ്‌ എ തസ്‌തികകളിലാണ്‌ നിയമനം. യോഗ്യത ജിയോളജിസ്‌റ്റ്‌ ജിയോളജിക്കൽ സയൻസ്‌/ജിയോളജി/അപ്ലൈഡ്‌ ജിയോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം. ജിയോഫിസിസ്‌റ്റ്‌ ഗ്രൂപ്പ്‌ എയിൽ എംഎസ്‌സി ഫിസിക്‌സ്‌/അപ്ലൈഡ്‌ ഫിസിക്‌സ്/എംഎസ്‌സി(ജിയോഫിസ്‌കിസ്‌) തത്തുല്യം. കെമിസ്‌റ്റ്‌ ഗ്രൂപ്പ്‌ എ  എംഎസ്‌സി കെമിസ്‌ട്രി/അപ്ലൈഡ്‌ കെമിസ്‌ട്രി/അനലറ്റിക്കൽ കെമിസ്‌ട്രി, ജൂനിയർ ഹൈഡ്രോളജിസ്‌റ്റ്‌(സയന്റിസ്‌റ്റ്‌ ബി) യോഗ്യത ജിയോളജി/അപ്ലൈഡ്‌ ജിയോളജി/മറൈൻ ജിയോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഹൈഡ്രോളജിയിൽ ബിരുദാനന്തര ബിരുദം. രണ്ട്‌ ഘട്ടങ്ങളിലായുള്ള പരീക്ഷ, പേഴ്‌സണാലിറ്റി ടെസ്‌റ്റ്‌/ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ നിയമനം. പ്രായം ജിയോളജിസ്‌റ്റ്‌/ ജിയോഫിസിക്‌സ്‌/ കെമിസ്‌റ്റ്‌  21–-32. ജൂനിയർ ഹൈഡ്രോളജിസ്‌റ്റ്‌ 21–-35. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 24.   വൈകിട്ട്‌ ആറ്‌. വിശദവിവരത്തിന്‌ https://upsconline.nic.in/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top