26 April Friday

ഗുരുവായൂർ, മലബാർ, തിരുവിതാംകൂർ ദേവസ്വങ്ങളിൽ ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 19, 2020

ഗുരുവായൂർ, മലബാർ, തിരുവിതാംകൂർ ദേവസ്വം ബോർഡുകളിൽ വിവിധ കാറ്റഗറികളിൽ ഒഴിവുണ്ട്‌. കാറ്റഗറി നമ്പർ 39/2020 മെഡിക്കൽ സൂപ്രണ്ടന്റ്‌ (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സൂപ്രണ്ടന്റ്‌) ഒരൊഴിവ്‌. കാറ്റഗറി നമ്പർ 40/2020, അസിസ്‌റ്റന്റ്‌ എൻജിനിയർ (സിവിൽ, ഗുരുവായൂർ ദേവസ്വം) രണ്ടൊഴിവ്‌. കാറ്റഗറി നമ്പർ 41/2020, ക്ലർക്ക്‌ ‌(മലബാർ ദേവസ്വം) പത്തൊഴിവ്‌. കാറ്റഗറി നമ്പർ 42/2020 ക്ലർക്ക്‌‌ 5 (ബൈ ട്രാൻസ്‌ഫർ, മലബാർ ദേവസ്വം ബോർഡ്‌), കാറ്റഗറി നമ്പർ 43/2020 ഗോൾഡ്‌ സ്‌മിത്ത്‌ (മലബാർ ദേവസ്വം ബോർഡ്‌) ഒരൊഴിവ്‌. കാറ്റഗറി നമ്പർ 44/2020 ഡ്രൈവർ കം അറ്റൻഡന്റ്‌ (മലബാർ ദേവസ്വം ബോർഡ്‌), ഒഴിവുകൾ തിട്ടപ്പെടുത്തിയിട്ടില്ല. 
കാറ്റഗറി നമ്പർ 45/2020 എൽഡി ടൈപ്പിസ്‌റ്റ്‌ (തിരുവിതാംകൂർ ദേവസ്വം ‌) ഏഴൊഴിവ് എന്നിങ്ങനെയാണ്‌ ഒഴിവ്‌.അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 18. വിശദവിവരത്തിന്‌ www.kdrb.kerala.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top