19 April Friday

കോസ്‌റ്റ്‌ ഗാർഡിൽ അസിസ്‌റ്റന്റ്‌ കമാൻഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 19, 2020

ഇന്ത്യൻ കോസ്‌റ്റ്‌ ഗാർഡിൽ അസിസ്‌റ്റന്റ്‌ കമാൻഡന്റ് ‌(ജനറൽ ഡ്യൂട്ടി ബ്രാഞ്ച്‌) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. എസ്‌സി, എസ്‌ടി, ഒബിസി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റാണ്‌. പുരുഷന്മാർ മാത്രം അപേക്ഷിക്കണം.  പരിശീലനം ഏഴിമല നാവിക അക്കാദമിയിൽ 2021 ജൂണിൽ തുടങ്ങും.യോഗ്യത കുറഞ്ഞത്‌ 60 ശതമാനം മാർക്കോടെ ബിരുദം. പ്ലസ്‌ടുവിന്‌ മാത്തമാറ്റിക്‌സ്‌, ഫിസിക്‌സ്‌ എന്നീ വിഷയങ്ങൾക്ക്‌ രണ്ടിനും കൂടി 60 ശതമാനം മാർക്ക്‌ വേണം. എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക്‌ ബിരുദത്തിലെ യോഗ്യതയിൽ അഞ്ച്‌ ശതമാനം മാർക്കിന്റെ ഇളവുണ്ട്‌. എന്നാൽ പ്ലസ്‌‌ടു മാർക്കിൽ ഇളവില്ല. 1996 ജൂലൈ ഒന്നിനും 2000 ജൂൺ 30നും ഇടയിൽ (രണ്ടു തിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. നിയമാനുസൃത ഇളവുണ്ട്‌. www.joinindiancoastguard.gov.in വഴി ഡിസംബർ 27 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top