27 April Saturday

ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018

ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായുള്ള 160 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എൻജിനിയർ (കെമിക്കൽ, മെക്കാനിക്കൽ), ഫോർമാൻ( ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, സിവിൽ), ജൂനിയർ കെമിസ്റ്റ്, ജൂനിയർ സൂപ്രണ്ടന്റ്, ടെക്നീഷ്യൻ(മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ, ടെലികോം ആൻഡ് ടെലിമെട്രി), അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ്. ബിരുദം, ഐടിഐ, എൻജിനിയറിങ് ഡിപ്ലോമ യോഗ്യതകളുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. www.gailonline.comവഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി നവംബർ 30. ഓരോ തസ്തികയിലേക്കും അപേക്ഷിക്കാവുന്ന ഉയർന്ന പ്രായം, പ്രവൃത്തിപരിചയം തുടങ്ങി വിശദവിവരം website ൽ.

സ്പെഷ്യൽ റിക്രൂട്ട്മെന്റ്

ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ 38 ഒഴിവിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തും. എസ്സി, എസ്ടി, ഒബിസി(എൻസിഎൽ) വിഭാഗക്കാർക്ക് 28 ഒഴിവും അംഗപരിമിതർക്ക് 10 ഒഴിവുമുണ്ട്. ചീഫ് മാനേജർ, മാനേജർ, സീനിയർ എൻജിനിയർ, സീനിയർ ഓഫീസർ, ഓഫീസർ തസ്തികകളിലാണ് 28 ഒഴിവുള്ളത്. അംഗപരിമിതർക്ക് 10 ഒഴിവുള്ളത് സീനിയർ എൻജിനിയർ, സീനിയർ ഓഫീസർ തസ്തികകളിലാണ്. www.gailonline.com വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി നവംബർ 21. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top