20 April Saturday

സിആർപിഎഫിൽ 
9212 കോൺസ്‌റ്റബിൾ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

കേന്ദ്ര സായുധ പൊലീസ്‌ സേനയായ സെൻട്രൽ റിസർവ്‌ പൊലീസ്‌ ഫോഴ്‌സ്‌ (CRPF) കോൺസ്‌റ്റബിൾ (ടെക്‌നിക്കൽ, ട്രേഡ്‌സ്‌മാൻ) തസ്‌തികയിലെ 9212 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.  സ്‌ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പുരുഷന്മാർക്ക്‌ 9105 ഉം സ്‌ത്രീകൾക്ക്‌ 107 ഒഴിവുമാണുള്ളത്‌. ഡ്രൈവർ –- 2372, മോട്ടോർ മെക്കാനിക്‌ വെഹിക്കിൾ –- 544, കോബ്ലർ–- 151, കാർപെന്റർ –- 139, ടെയ്‌ലർ –-242, ബ്രാസ്‌ ബാൻഡ്‌ – -172, പൈപ്പ്‌ ബാൻഡ്‌–-51, ബഗ്ലർ  – -1340, ഗാർഡനർ–-92, പെയിന്റർ –- 56, കുക്ക്‌ / വാട്ടർ കാരിയർ –- 2475, വാഷർമാൻ–-406, ബാർബർ –- 303, സഫായ്‌ കർമചാരി – -824, ഇലക്‌ട്രീഷ്യൻ–-4 എന്നിങ്ങനെയാണ്‌  അവസരം. കേരളത്തിൽ പുരുഷന്മാരുടെ 254 ഉം സ്‌ത്രീകളുടെ അഞ്ചും ഒഴിവാണുള്ളത്‌. യോഗ്യത: പത്താം ക്ലാസ്‌ ജയം. പ്രായം: ഡ്രൈവർ :- 21–-27, മറ്റുള്ളവ : 18–-23. ഓൺലൈൻ എഴുത്തുപരീക്ഷ, ഫിസിക്കൽ സ്‌റ്റാൻഡേർഡ്‌ ടെസ്‌റ്റ്‌, ഫിസിക്കൽ എഫിഷ്യൻസി ടെസ്‌റ്റ്‌, ട്രേഡ്‌ ടെസ്‌റ്റ്‌, വൈദ്യപരിശോധന എന്നിവയുണ്ടാവും. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തൃശൂർ, എറണാകുളം,  ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും. അപേക്ഷ മാർച്ച്‌ 27 മുതൽ അയക്കാം. അവസാന തീയതി ഏപ്രിൽ 25. കംപ്യൂട്ടർ അധിഷ്‌ഠിത എഴുത്തുപരീക്ഷ ജൂലെെ ഒന്നു മുതൽ 13 വരെ. വിശദവിവരങ്ങൾക്ക്‌ http://www.crpf.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top