27 April Saturday

പി എസ് സി വാർത്തകൾ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

പ്രമാണ പരിശോധന

സംസ്ഥാന ജലഗതാഗത വകുപ്പിൽ കാർപ്പന്റർ (കാറ്റഗറി നമ്പർ 317/2019) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക്  മാർച്ച് 21 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും.  കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികളിൽ/മത്സ്യഫെഡിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2/ഡാറ്റ എൻട്രി ഓപ്പറേറ്റർ (പാർട്ട് 1–-ജനറൽ കാറ്റഗറി, പാർട്ട് 2–- മത്സ്യത്തൊഴിലാളികൾ/മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 232/2020, 233/2020) തസ്തികയിലേക്കുള്ള സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക്  മാർച്ച് 20, 21 തീയതികളിൽ പിഎസ് സി  ആസ്ഥാന ഓഫീസിൽ  പ്രമാണ പരിശോധന നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക്ഷൻ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (കാറ്റഗറി നമ്പർ 189/2019) തസ്തികയിലേക്ക്  മാർച്ച് 20, 21, 22 തീയതികളിൽ പിഎസ് സി ആസ്ഥാന ഓഫീസിൽ  പ്രമാണ പരിശോധന നടത്തും.  അഭിമുഖം കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ്‌ ഫെഡറേഷൻ ലിമിറ്റഡിൽ കെമിസ്റ്റ് –- പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 305/2021) തസ്തികയിലേക്ക്  മാർച്ച് 22, 23, 24 തീയതികളിൽ പിഎസ് സി ആസ്ഥാന ഓഫീസിൽ  പ്രമാണ പരിശോധനയും അഭിമുഖവും നടത്തും.   കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 277/2018) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക്  മാർച്ച് 22, 23, 24 തീയതികളിൽ പിഎസ് സി കോഴിക്കോട്  ജില്ലാ ഓഫീസിലും മാർച്ച് 31 ന് കണ്ണൂർ ജില്ലാ ഓഫീസിലും അഭിമുഖം നടത്തും.   കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം)–- തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 334/2020) തസ്തികയിലേക്ക്  മാർച്ച് 22 ന് പകൽ 11 ന്‌ പിഎസ് സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ രാവിലെ 8.30 ന് ഹാജരാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top