25 April Thursday

19 തസ്തികകളിൽ PSC അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018

19 തസ്തികകളിൽ PSC അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഇൻ സൈക്യാട്രി (മെഡിക്കൽ വിദ്യാഭ്യാസം, കാറ്റഗറി നമ്പർ 01/2018), അസി. ടു ദി ഫാർമക്കോഗ്‌നസി ഓഫീസർ (ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം കാറ്റഗറി നമ്പർ 02/2018), അസി. ഡ്രില്ലിങ് എൻജിനിയർ (മൈനിങ് ആൻഡ് ജിയോളജി, കാറ്റഗറി നമ്പർ 3/2018), അസി. എൻജിനിയർ (സിവിൽ. കേരള സ്‌മോൾ സ്‌കെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ സിഡ്‌കോ, കാറ്റഗറി നമ്പർ 4/2018), ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ(ആരോഗ്യം 5/2018), ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് രണ്ട് (ആരോഗ്യം, കാറ്റഗറി നമ്പർ 7/2018),  ഓക്‌സിലറി നേഴ്‌സ് മിഡ്‌വൈഫ് (ഇൻഷുറൻസ് മെഡിക്കൽ സർവീസ്, കാറ്റഗറിമ്പർ 8/2018), ഓക്‌സിലറി നേഴ്‌സ് മിഡ്‌വൈഫ് (പഞ്ചായത്ത്, കാറ്റഗറി നമ്പർ 09/2018), അറ്റൻഡർ(സിദ്ധ ഗ്രേഡ് രണ്ട് ഭാരതീയ ചികിത്സാവകുപ്പ് കാറ്റഗറി നമ്പർ 10/2018), ക്ലറിക്കൽ അറ്റൻഡർ (വിവിധ വകുപ്പുകൾ കാറ്റഗറിനമ്പർ 11/2018), ഫോറസ്റ്റ് റേഞ്ചർ (റേഞ്ച് ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് കാറ്റഗറി നമ്പർ 12/2018 ഒന്നാം എൻസിഎ വിജ്ഞാപനം), സപ്പോർടിങ് ആർടിസ്റ്റ് ഇൻ വോക്കൽ ഫോർ കഥകളി(കോളേജ് വിദ്യാഭ്യാസം, സംഗീത കോളേജ്, ഒന്നാം എൻസിഎ വിജ്ഞാപനം),  സൂപ്രണ്ട്(എച്ച്ആർ, കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ് കാറ്റഗറി നമ്പർ 14/2018 ഒന്നാം എൻസിഎ), ജൂനിയർ ക്ലർക്(കേരള സംസ്ഥാന സഹകരണ ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡ്, സൊസൈറ്റി വിഭാഗം, ഒന്നാം എൻസിഎ, കാറ്റഗറി നമ്പർ 15/2018), ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് രണ്ട് (ആരോഗ്യം, കാറ്റഗറി നമ്പർ 16/2018, രണ്ടാം എൻസിഎ), നേഴ്‌സ് ഗ്രേഡ് രണ്ട്(ഹോമിയോ കാറ്റഗറി നമ്പർ 17/2018, മൂന്നാം എൻസിഎ), ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്(ആയുർവേദം കാറ്റഗറിനമ്പർ 18/2018 അഞ്ചാം എൻസിഎ), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്(ലൈറ്റ് മോട്ടോർ വെഹിക്കിൾസ് കാറ്റഗറിനമ്പർ 19/2018) തസ്തികകളിലാണ്  PSC അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 18 രാത്രി 12 വരെ. PSC  website    www.keralapsc.gov.in  വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്താണ് അപേക്ഷിക്കേണ്ടത്. ആധാർ കാർഡുള്ളവർ തിരിച്ചറിയൽ രേഖയായി ആധാർ പ്രൊഫൈലിൽ ചേർക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top