23 April Tuesday

ഇഎസ്‌ഐസിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018

എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപറേഷന്റെ വിവിധ സ്‌പെഷ്യാലിറ്റികളിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ്  പ്രൊഫസർ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 206 ഒഴിവുണ്ട്. ഫരീദാബാദ്(ഹരിയാന), ഗുൽബർഗ ഡെന്റൽ, മെഡിക്കൽ കോളേജുകൾ, ന്യൂഡൽഹി, രാജാജിനഗർ (ബംഗളൂരു), കൊൽക്കത്ത, സനാത്‌നഗർ(ഹൈദരാബാദ്), ജോക്ക (കൊൽക്കത്ത) മെഡിക്കൽ കോളേജുകളിലാണ് ഒഴിവ്. യോഗ്യത മെഡിക്കൽ ബിരുദവും ബിരുദാനന്തരബിരുദവും. നോൺമെഡിക്കലുകാർക്ക് യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം/ ഡോക്ടറേറ്റ്. ഡെന്റൽ വിഭാഗത്തിന് യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം. http://central.esicmchsnr.co.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി ഏപ്രിൽ രണ്ട്. വിശദവിവരത്തിന് www.esic.nic.in
www.esic.nic.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top