19 April Friday

കർണാടക ബാങ്കിൽ പ്രൊബേഷണറി ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018

കർണാടക ബാങ്കിൽ പ്രൊബേഷണറി ഓഫീസർ സ്‌കെയിൽ ഒന്ന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രികൾചറൽ ഫീൽഡ് ഓഫീസർ, ചാർടേഡ് അക്കൗണ്ടന്റ്‌സ്, ലോ ഓഫീസർ, റിലേഷൻഷിപ്പ് മാനേജർ തസ്തികകളിലാണ് ഒഴിവ്. അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ യോഗ്യത അഗ്രികൾചറൽ സയൻസ്, ഹോർടികൾചർ, അഗ്രികൾചറൽ മാർക്കറ്റിങ് എന്നിവയിൽ ബിരുദം/ ബിരുദാനന്തര ബിരുദം. ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യത ഒന്നാം ക്ലാസ് ബിരുദവും സിഎയും ലോ ഓഫീസർ യോഗ്യത ഒന്നാം ക്ലാസോടെ നിയമബിരുദം. കേസ് കൈകാര്യം ചെയ്ത് മൂന്ന് വർഷത്തെ പരിചയം. റിലേഷൻഷിപ്പ് മാനേജർ യോഗ്യത ഒന്നാം ക്ലാസോടെ ബിരുദം, എംബിഎ മാർക്കറ്റിങ്. പ്രായം: 28. എഴുത്ത്പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബംഗളൂരുവിലോ മംഗളൂരുവിലോ ആയിരിക്കും പരീക്ഷ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷം പ്രൊബേഷൻ. എഴുത്ത് പരീക്ഷക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ ഫീസടച്ചാൽ മതി. അപേക്ഷാഫോറത്തിന്റെ മാതൃക www.karnatakabank.com  www.karnatakabank.com website ൽ ലഭിക്കും. അപേക്ഷയും വിശദമായ ബയോഡാറ്റയും സഹിതം  The Deputy General Manager( HR & IR), Karnataka Bank Limited, Head Office, Mahaveera Circle, Kankandy, Mangaluru-575002  എന്ന വിലാസത്തിൽ അപേക്ഷിക്കണം. കവറിനുപുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 20.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top