18 April Thursday

ഇന്ത്യൻ ഓയിലിൽ അപ്രന്റിസ് ഇന്ത്യൻ ഓയിൽ കോർപറേഷൻ സൗത്ത് റീജൺ

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

വിവിധ വിഭാഗങ്ങളിൽ അപ്രനറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവുണ്ട്. തമിഴ്നാട്, പുതുച്ചേരി, കർണാടക, കേരളം തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് അവസരം. കേരളത്തിൽ 36 ഒഴിവുണ്ട്. ടെക്നിക്കൽ വിഭാഗത്തിൽ 100, നോൺ ടെക്നിക്കൽ വിഭാഗത്തിൽ 150, ടെക്നീഷ്യൻ അപ്രന്റിസ് വിഭാഗത്തിൽ 100 എന്നിങ്ങനെയാണ് ഒഴിവ്. ടെക്നിക്കൽ ട്രേഡ് അപ്രന്റിസ് യോഗ്യത പത്താം ക്ലാസ്സ് ജയവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. ടെക്നീഷ്യൻ അപ്രന്റിസ് യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ത്രിവത്സര ഡിപ്ലോമ. നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റിസ് 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം. പ്രായം 18‐24.www.iocl.com www.iocl.comഎന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഫെബ്രുവരി 19. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top