20 April Saturday

ഫാക്കൽറ്റി

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

പുതുച്ചേരി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ പഠനവകുപ്പുകളിൽ ഫാക്കൽറ്റി ഒഴിവുണ്ട്. പ്രൊഫസർ തസ്തികയിൽ നാലും അസോസിയറ്റ് പ്രൊഫസർ 11 ഒഴിവുണ്ട്. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ യോഗ്യത പിഎച്ച്ഡി. www.nitpy.ac.in www.nitpy.ac.in എന്ന website ൽ അപേക്ഷാഫോറത്തിന്റെ മാതൃകയുണ്ട്. അപേക്ഷ പൂരിപ്പിച്ച് ഫോട്ടോപതിച്ച് The Registrar, National Institute of Technology Puducherry, Thiruvettakudy, Karaikal - 609 609, India  എന്ന വിലാസത്തിൽ ഫെബ്രുവരി 27നകം സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകൾ സഹിതം ലഭിക്കണം. വിശദവിവരവും website ൽ ലഭിക്കും.
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസർ,  അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ‐ഗ്രേഡ് ഒന്ന് തസ്തികകളിൽ ഒഴിവുണ്ട്. കെമിസ്ട്രി, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ഹ്യുമാനിറ്റിസ് ആൻഡ് സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനിയറിങ്, ഫിസിക്സ് പഠനവകുപ്പുകളിലാണ് ഒഴിവ്. യോഗ്യത ഒന്നാം ക്ലാസ്സോടെ പിഎച്ച്ഡി. പ്രായം, യോഗ്യത, അപേക്ഷിക്കേണ്ടവിധം തുടങ്ങി വിശദവിവരത്തിന് https://iitpkd.ac.in  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 28.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top