17 April Wednesday

കെഎസ്‌ഇബിയിൽ അസിസ്‌റ്റന്റ്‌ 
എൻജിനിയർ ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Saturday Dec 18, 2021

തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 654/2017 ഹൈസ്കൂൾ അസിസ്റ്റന്റ് (തമിഴ്), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 267/2018, 335/2020സീവിങ് ടീച്ചർ ,  കാസർകോട്‌  ജില്ലയിൽ എക്സൈസ് വകുപ്പിൽ കാറ്റഗറി നമ്പർ 188/2020 ഡ്രൈവർ  എൻസിഎ എൽസി/എഐ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ കാറ്റഗറി നമ്പർ 05/2021 അസിസ്റ്റന്റ് എൻജിനിയർ സിവിൽ, വിവിധ ജില്ലകളിൽ കാറ്റഗറി നമ്പർ 74/2021 ഡ്രൈവർ ഗ്രേഡ് 2 (എൽഡിവി) പട്ടികജാതി/പട്ടികവർഗം പൊലീസ് വകുപ്പിൽ കാറ്റഗറി നമ്പർ 300/2020 പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (സംസ്ഥാനതലം) പട്ടികവർഗം, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ. പോളിടെക്നിക്ക്) കാറ്റഗറി നമ്പർ 111/2020 ലക്ചറർ ഇൻ കൊമേഴ്സ് പട്ടികവർഗം,  വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 298/2018 ജൂനിയർ ഇൻസ്ട്രക്ടർ  കംപ്യൂട്ടർ എയ്‌ഡഡ്എം ബ്രോയിഡറി ആൻഡ് ഡിസൈൻ പട്ടികജാതി/പട്ടികവർഗം, കണ്ണൂർ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ കാറ്റഗറി നമ്പർ 540/2019 ആയുർവേദ തെറാപ്പിസ്റ്റ്,  ഇടുക്കി ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ കാറ്റഗറി നമ്പർ 367/2020 ആയുർവേദ തെറാപ്പിസ്റ്റ്  മൂന്നാം എൻസിഎ ഒബിസി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. കൊല്ലം, കാസർകോട്‌  ജില്ലകളിൽ എക്സൈസ് വകുപ്പിൽ കാറ്റഗറി നമ്പർ 539/2019 സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) തസ്തികമാറ്റം മുഖേന  മത്സ്യഫെഡിൽ കാറ്റഗറി നമ്പർ 226/2020, 227/2020, 228/2020കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്  അർഹതാ പട്ടിക പ്രസിദ്ധീകരിക്കും. തദ്ദേശഭരണ വകുപ്പിൽ കാറ്റഗറി നമ്പർ 135/2021 ഓവർസിയർ ഗ്രേഡ് 3/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 3 സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും കാസർകോട്‌  ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 267/2020 പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം)  ഒന്നാം എൻസിഎ പട്ടികജാതി ഓൺലൈൻ പരീക്ഷ നടത്തും. തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 508/2020 ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) ഒന്നാം എൻസിഎ എസ്ഐയുസി നാടാർ അഭിമുഖം നടത്തും.   അഭിമുഖം കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പില്‍ കാറ്റഗറി നമ്പര്‍ 308/2019 സയന്റിഫിക് ഓഫീസര്‍ തസ്തികയിലേക്ക് ഡിസംബര്‍ 22, 23, 24 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും.   പ്രമാണപരിശോധന കേരള സ്റ്റേറ്റ് ഹൗസിങ്‌ ബോര്‍ഡില്‍ കാറ്റഗറി നമ്പര്‍ 140/2019 ആര്‍ക്കിടെക്ചറല്‍ ഹെഡ് ഡ്രാഫ്ട്സ്മാന്‍ ഡിസംബര്‍ 20, 21, 23, 28, 29 തീയതികളില്‍ രാവിലെ 10.30 മുതല്‍ പിഎസ്‌സിആസ്ഥാന ഓഫീസില്‍ പ്രമാണപരിശോധന നടത്തും.  ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 551/2019 ട്രേസര്‍ (പട്ടികജാതി/പട്ടികവര്‍ഗം) തസ്തികയിൽ പ്രമാണപരിശോധന പൂര്‍ത്തിയാക്കാന്‍ അവശേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 20, 21 തീയതികളില്‍ രാവിലെ 10.30 ന് ആസ്ഥാന ഓഫീസില്‍ പ്രമാണപരിശോധന നടത്തും. ക്ഷീര വികസന വകുപ്പില്‍ കാറ്റഗറി നമ്പര്‍ 487/2021 ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രണ്ടാം എന്‍സിഎ ധീവര തിരുവനന്തപുരം ജില്ലയിലുള്ളവർക്ക്‌ പിഎസ്‌സി ആസ്ഥാന ഓഫീസിലും മറ്റ് ജില്ലകളിലുള്ളവര്‍ക്ക് അതത് ജില്ലാ/മേഖല പിഎസ്‌സി ഓഫീസുകളിലും ഡിസംബര്‍ 21 ന്‌ പ്രമാണപരിശോധന നടത്തും. ഫോൺ:  0471 2546440.  ഒഎംആര്‍ പരീക്ഷ പൊതുമരാമത്ത് വകുപ്പില്‍ (ഇലക്ട്രിക്കല്‍ വിങ്) കാറ്റഗറി നമ്പര്‍ 258/2021 ലൈന്‍മാന്‍ ഡിസംബര്‍ 19 ന് രാവിലെ 10.30 മുതല്‍ 12.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഒഎംആര്‍ പരീക്ഷ നടത്തും. പരീക്ഷാകേന്ദ്രത്തില്‍ അന്നേദിവസം രാവിലെ 10.30മുമ്പ് ഹാജരാകണം.ഫോൺ: 0471 2546412  വനിത ശിശു വികസന വകുപ്പില്‍ കാറ്റഗറി നമ്പര്‍ 311/2019 സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്) ഒഎംആര്‍  മുഖ്യപരീക്ഷ 24 ന് പകൽ 2.30 മുതല്‍ 4.15 വരെ .  വകുപ്പുതല പരീക്ഷ 2020 ആഗസ്ത് 12ന്റെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷ ക്ഷണിച്ച ലീഗല്‍ അസിസ്റ്റന്റുമാര്‍ക്കുള്ള വകുപ്പുതല പരീക്ഷയുടെ (സ്പെഷ്യല്‍ ടെസ്റ്റ്ജൂലൈ 2020) ഫലം പ്രസിദ്ധീകരിച്ചു. പിഎസ്‌സി വെബ്സൈറ്റിലും അപേക്ഷകരുടെ പ്രൊഫൈലിലും ഫലം ലഭ്യമാണ്. 2020 ആഗസ്‌ത്‌ 12ന്റെ  ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷ ക്ഷണിച്ച ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍/ഹെഡ് സര്‍വേയര്‍ (സ്പെഷ്യല്‍ ടെസ്റ്റ്ജൂ ലൈ 2020) വകുപ്പുതല പരീക്ഷയ്ക്കായി ഡിസംബര്‍ 28 ന് രാവിലെ 9.30 മുതല്‍ 11.30 വരെയും 29, 30 തീയതികളില്‍ രാവിലെ 9.30 മുതല്‍ 12.30വരെയും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളില്‍ എഴുത്തുപരീക്ഷ നടത്തും. ടൈംടേബിളും സിലബസും വെബ്സൈറ്റില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top