20 April Saturday

ഇന്ത്യന്‍ കോഫി ഹൌസില്‍ ജനറല്‍ വര്‍ക്കര്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

കണ്ണൂര്‍ ഇന്ത്യന്‍  കോഫി വര്‍ക്കേഴ്സ് കോ-ഓപ്പ്. സൊസൈറ്റി ജനറല്‍ വര്‍ക്കര്‍ (അടുക്കള പ്രവൃത്തി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ളാസ് പാസാകണം. പ്രായം: 18- 37. തെരഞ്ഞെടുക്കപ്പെടുന്നവര്‍ സംഘം നിശ്ചയിക്കുന്ന ഓഹരി/ സെക്യൂരിറ്റി അടയ്ക്കണം. അപേക്ഷ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം പ്രസിഡന്റ്്, ഇന്ത്യന്‍ കോഫി വര്‍ക്കേഴ്സ് കോ-ഓപ്പ്. സൊസൈറ്റി ലിമിറ്റഡ്, എം എച്ച് ടവര്‍, മക്കാനി, കണ്ണൂര്‍ - രണ്ട് എന്ന വിലാസത്തില്‍ 2018 ജനുവരി രണ്ടിന് വൈകിട്ട് അഞ്ചിനകം ഹെഢോഫീസില്‍ ലഭിക്കണം.  അപേക്ഷ അയക്കുന്ന കവറിനുപുറത്ത് 'ജനറല്‍ വര്‍ക്കര്‍ തസ്തികയിലേക്കുള്ള അപേക്ഷ' എന്ന് പ്രത്യേകം രേഖപ്പെടുത്തണം.  ഹോട്ടല്‍/ റസ്റ്റോറന്റില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിലാസം: ഇന്ത്യന്‍  കോഫി വര്‍ക്കേഴ്സ് കോ-ഓപ്പ്. സൊസൈറ്റി ലി. നമ്പര്‍: 4317, കണ്ണൂര്‍ - 2. ഫോണ്‍: 0497 2761367/ 2761467.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top