26 April Friday

അസം മിലിട്ടറി ഹോസ്പിറ്റലില്‍ 48 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

അസമിലെ ലികാബാലിയിലുള്ള 188-മിലിട്ടറി ഹോസ്പിറ്റലില്‍ വിവിധ തസ്തികകളിലായി 48 ഒഴിവുണ്ട്. ഷെഫ്(കമ്യൂണിറ്റി)-04, സ്വീപ്പര്‍-07, ടെയ്ലര്‍-01, ബാര്‍ബര്‍-03, വാഷര്‍മാന്‍-10. ഈ തസ്തികകളില്‍ യോഗ്യത മെട്രിക്കുലേഷന്‍. സ്റ്റെനോഗ്രാഫര്‍-02, എല്‍ഡിസി-02, മെസഞ്ചര്‍-03, മസ്ദൂര്‍-03, ചൌക്കീദാര്‍-07, കാര്‍പന്റര്‍-01, ബൂട്ട് റിപ്പയര്‍-01, വാര്‍ഡ് സഹായിക-02, സഫായിവാല-01, പെയിന്റര്‍-01. എല്‍ഡിസി യോഗ്യത പ്ളസ്ടുവും മറ്റുതസ്തികകളില്‍ മെട്രിക്കുലേഷനും. പ്രായം: 18-27. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഇംഗ്ളീഷിലൊ ഹിന്ദിയിലൊ തയ്യാറാക്കി അനുബന്ധ രേഖകള്‍, ആധാര്‍/ പാന്‍കാര്‍ഡ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും രണ്ട്ഫോട്ടോയും (ഒന്ന് അപേക്ഷയോടൊപ്പം പതിക്കണം) 25 രൂപയുടെ സ്റ്റാമ്പ് പതിച്ച് ഉദ്യോഗാര്‍ഥിയുടെ മേല്‍വിലാസം രേഖപ്പെടുത്തിയ കവര്‍ സഹിതം അയക്കണം. അപേക്ഷ ഗസറ്റ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. അപേക്ഷാ കവറിനുമുകളില്‍ തസ്തികയുടെ പേര് വ്യക്തമാക്കണം. വിലാസം: Commanding Officer, 188 Military Hospital-900188,C/o 99Apo, Likabali k(Assam) .അവസാന തിയതി ഡിസംബര്‍ 30. അപേക്ഷയുടെ മാതൃകയും വിശദവിവരവും എംപ്ളോയ്മെന്റ് ന്യൂസ് ഡിസംബര്‍ 9-15 ലക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top