07 July Monday

നോര്‍തേണ്‍ റെയില്‍വേയില്‍ 3162 അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

നോര്‍ത്തേണ്‍ റെയില്‍വേയുടെ വിവിധ ഡിവിഷന്‍/ യൂണിറ്റ്/ വര്‍ക്ഷോപ്പ് എന്നിവിടങ്ങളിലേക്ക് 3162 അപ്രന്റിസുമാരെ വേണം. അപേക്ഷകര്‍ 50 ശതമാനം മാര്‍ക്കോടെ പത്താം ക്ളാസ്സും ഐടിഐയും പാസ്സാകണം. പ്രായം 15-24. യോഗ്യതാ പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റില്‍നിന്നാണ് തെരഞ്ഞെടുപ്പ്. പത്താം ക്ളാസ്സ് യോഗ്യതക്കും ഐടിഐക്കും തുല്യമായ വെയിറ്റേജാണുള്ളത്. ഡിസംബര്‍ 28 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് നൂറുരൂപ ഓണ്‍ലൈനായാണ് അടയ്ക്കേണ്ടത്. എസ്സി/എസ്ടി/ അംഗപരിമിതര്‍/ സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല.  അവസാന തിയതി 2018 ജനുവരി 27 വൈകിട്ട് അഞ്ച്. വിശദവിവരം www.rrcnr.org www.rrcnr.org ല്‍ ലഭ്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top