18 April Thursday

അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 18, 2022

എൻസിഇആർടിയിൽ  നാഷണൽ കൗൺസിൽ ഓഫ്‌ എഡ്യുക്കേഷൻ റിസർച്ച്‌ ആൻഡ്‌ ട്രെയിനിങ്ങിൽ(എൻസിഇആർടി) വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ 292 ഒഴിവുണ്ട്‌. മൈസൂരു, ഭോപാൽ, ന്യൂഡൽഹി, ഭുവനേശ്വർ, ഷില്ലോങ്‌, അജ്‌മീർ എന്നിവിടങ്ങളിലാണ്‌ അവസരം. പ്രൊഫസർ – -40, അസോസിയേറ്റ്‌ പ്രൊഫസർ–-97, അസിസ്‌റ്റന്റ്‌ പ്രൊഫസർ–-155 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 28. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി നൽകാനും  www.ncert.nic.in കാണുക.  ഡൽഹി സർവകലാശാലയിൽ ഡൽഹി സർവകലശാലയ്‌ക്ക്‌ കീഴിലെ വിവിധ കോളേജുകളിൽ അസിസ്‌റ്റന്റ്‌ പ്രൊഫസറുടെ 351 ഒഴിവുണ്ട്‌. ആത്മാറാം സനാതൻ ധർമ കോളേജ്‌, സാക്കിർ ഹുസൈൻ കോളേജ്‌, ജാനകിഅമ്മ ദേവി കോളേജ്‌, മിറാൻഡ ഹൗസ്‌ എന്നിവിടങ്ങളിലാണ്‌ ഒഴിവ്‌. അപേക്ഷ ഓൺലൈനായി നൽകണം. അവസാന തീയതി ഒക്‌ടോബർ 20.  വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ നൽകാനും കോളേജുകളുടെ വെബ്‌സൈറ്റ്‌ സന്ദർശിക്കുക. വിലാസം:  www.arsdcollege.ac.in, www.zakirhussaindelhicollege.ac.inwww.jdm.du.ac.in, www.mirandahouse.ac.in. കരസേനയിൽ 
മതാധ്യാപകർ ഇന്ത്യൻ കരസേനയിൽ മതാധ്യാപകരുടെ ഒഴിവിലേക്ക്‌ നിയമനത്തിന്‌ അപേക്ഷിക്കാം. ജൂനിയർ കമിഷൻഡ്‌ ഓഫീസർ (Religious Teacher) തസ്‌തികയിലെ 128 ഒഴിവിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌. പുരുഷന്മാർ മാത്രമേ അപേക്ഷിക്കാവൂ. പണ്ഡിറ്റ്‌, പണ്ഡിറ്റ്‌ (ഗൂർഖ), ഗ്രന്ഥി, മൗലവി(സുന്നി), മൗലവി(ഷിയ), പാതിരി, ബുദ്ധ മോങ്ക്‌ എന്നീ വിഭാഗങ്ങളിലാണ്‌ അവസരം. അതത്‌ മതവിഭാഗത്തിൽപ്പെട്ടവരാവകണം. പ്രായം: 25–-36. ശാരീരികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാവും. എഴുത്തുപരീക്ഷ 2023 ഫെബ്രുവരി 26 ന്‌. ഓൺലെനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ ആറ്‌. വിശദവിവരങ്ങൾക്കും അപേക്ഷ നൽകാനും www.joinindianarmy.nic.in കാണുക. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top