ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജരായി ചേരാൻ അവസരം. 600 ഒഴിവുണ്ട്. ബാങ്ക് നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. ആറ് മാസത്തെ ക്ലാസ് റൂം പഠനം, രണ്ട് മാസത്തെ ഇന്റേൺഷിപ്പ്, ബാങ്കിന്റെ ശാഖകളിൽ നാല് മാസത്തെ തൊഴിൽ പരീശീലനം എന്നിവ ഇതിൽ ഉൾപ്പെടും. കോഴ്‌സ് വിജയകരമായി പൂർത്തീകരിച്ചാൽ ഡിപ്ലോമ ലഭിക്കും. പിന്നീട് ജൂനിയർ അസിസ്റ്റന്റ് മാനേജരായി (ഗ്രേഡ് ഒ) ചേരാം. ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം : 20–-25. ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുണ്ടാവും. എഴുത്തുപരീക്ഷയ്‌ക്ക് ബംഗളൂരു സോണിൽ ഉൾപ്പെട്ട കേരളത്തിൽ 10 കേന്ദ്രങ്ങളുണ്ടാവും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്‌തംബർ 30. വിശദവിവരങ്ങൾക്ക് www.idbibank.in/careers കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..