28 March Thursday

എയർപോർട്‌സ്‌ 
അതോറിറ്റിയിൽ 
ജൂനിയർ/ സീനിയർ അസിസ്‌റ്റന്റ്‌ 


വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022

 കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയർപോർട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ(എഎഐ)യിൽ ജൂനിയർ/ സീനിയർ അസിസ്‌റ്റന്റിന്റെ 156 ഒഴിവുണ്ട്‌. കേരളം, ലക്ഷദ്വീപ്‌ എന്നിവ ഉൾപ്പെടുന്ന ദക്ഷിണ മേഖലയിലാണ്‌ ഒഴിവുകൾ. ഓഫീസ്‌, ഫയർ സർവീസ്‌ വിഭാഗങ്ങളിൽ ജൂനിയർ അസിസ്‌റ്റന്റിന്റെ 142 ഉം അക്കൗണ്ട്സ്‌, ഒഫീഷ്യൽ ലാംഗ്വേജ്‌ വിഭാഗങ്ങളിൽ സീനിയർ അസിസ്‌റ്റന്റിന്റെ 14 ഉം ഒഴിവുണ്ട്‌. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയ്‌ക്ക്‌  കൊച്ചി കേന്ദ്രമാണ്‌.  ജൂനിയർ അസിസ്‌റ്റന്റ്‌ (ഫയർ)–-132, ജൂനിയർ അസിസ്‌റ്റന്റ്‌ (ഓഫീസ്‌)–-10, സീനിയർ അസിസ്‌റ്റന്റ്‌ (അക്കൗണ്ട്‌സ്‌)–-13, സീനിയർ അസിസ്‌റ്റന്റ്‌(ഒഫീഷ്യൽ ലാംഗ്വേജ്‌)–-1  എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത: പ്ലസ്‌ടു, ബിരുദം. പ്രായം 18–-30. ശമ്പളം: ജൂനിയര്‍ അസിസ്റ്റന്റ്‌–-  31,000- –- 92,000, സീനിയര്‍ അസിസ്റ്റന്റ്‌–-  36,000- –- 1,10,000 രൂപ. ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷ നൽകാനും www.aai.aero  സന്ദർശിക്കുക.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്‌തംബർ 30.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top