25 April Thursday

മിൽമയിൽ 
മാനേജ്‌മെന്റ്‌ 
ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

മലബാർ റീജണൽ കോ–- ഓപറേറ്റീവ്‌ മിൽക്ക്‌ പ്രൊഡ്യൂസേഴ്‌സ്‌ യൂണിയൻ ലിമിറ്റഡിൽ (മിൽമ) മാനേജ്‌മെന്റ്‌ ട്രെയിനി  തസ്‌തികയിൽ ഏഴൊഴിവ്‌. ഹ്യുമൺ റിസോഴ്‌സ്‌, എൻജിനിയറിങ്‌, ഫിനാൻസ്‌ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌.  ഹെഡ്‌ ഓഫീസിലും കോഴിക്കോട്‌, വയനാട്‌,  പലാക്കാട്‌ മലയോര ഡെയ്‌റികളിലാണ്‌ അവസരം.  എച്ച്‌ആർഡി  ആൻഡ്‌ അഡ്‌മിണിസ്‌ട്രേഷൻ ഒരൊഴിവ്‌, ,യോഗ്യത എച്ച്‌ആർ (എംബിഎ)/പേഴ്‌സണൽ മാനേജ്‌മെന്റ്‌ അല്ലെങ്കിൽ ഇൻഡസ്‌ട്രിയൽ റിലേഷൻസ്‌ പിജി. എൻജിനിയറിങ്‌ അഞ്ചൊഴിവ്‌. ഇലക്ട്രിക്കൽ/ഇൻസ്‌ട്രുമെന്റേഷൻ/മെക്കാനിക്കൽ എൻജിനിയറിങ്‌ ബി ടെക്‌. ഫിനാൻസ്‌ ഒരൊഴിവ്‌. സിഎ(ഇന്റർമീഡിയറ്റ്‌/ഐസിഡബ്ല്യുഎ ഇന്റർമീഡിയറ്റ്‌/എംബിഎ(ഫിനാൻസ്‌). അപേക്ഷ അയക്കേണ്ട ഇ മെയിൽ: എച്ച്‌ആർഡി mgtrhrd@gmail.com, ഫിനാൻസ്‌ mgtrfin@gmail.com, എൻജിനിയറിങ്‌(ഇലക്ട്രിക്കൽ) mgtrelec@gmail.com, മെക്കാനിക്കൽ mgtrmech@gmail.com, ഇൻസ്‌ട്രുമെന്റേഷൻ mgtrinst@gmail.com. വിശദവിവരം www.mrcmpu.com എന്ന വെബ്‌സൈറ്റിൽ. അപേക്ഷാമാതൃക പൂരിപ്പിച്ച്‌ ബന്ധപ്പെട്ട ഇ മെയിലിൽ അയക്കുക. അപേക്ഷയുടെ മാതൃക വെബ്‌സൈറ്റിലുണ്ട്‌. അവസാന തീയതി സെപ്‌തംബർ 20.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top