20 April Saturday

ശബരിമലയിൽ 
തൊഴിലവസരം ശബരിമലയിൽ മണ്ഡല–-മകരവിളക്ക്‌ അടിയന്തരിങ്ങളോട്‌ അനുബന്ധിച്ച്‌ ദിവസവേതന വ്യവസ്ഥയിൽ തൊഴിലവസരം.

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

ശബരിമലയിൽ 
തൊഴിലവസരം ശബരിമലയിൽ മണ്ഡല–-മകരവിളക്ക്‌ അടിയന്തരിങ്ങളോട്‌ അനുബന്ധിച്ച്‌ ദിവസവേതന വ്യവസ്ഥയിൽ തൊഴിലവസരം. ഹിന്ദുമതത്തിൽപ്പെട്ട പുരുഷന്മാരാണ്‌ അപേക്ഷിക്കേണ്ടത്‌. പ്രായം 18–-60. ആറ്‌ മാസത്തിനകം എടുത്ത പാസ്‌പോർട്‌ സൈസ്‌ഫോട്ടോ,  ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന്‌ തെളിയിക്കുന്നതിന്‌ സ്ഥലത്തെ എസ്‌ഐ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ സർടിഫിക്കറ്റ്‌, വയസ്‌, മതം എന്നിവ തെളിയിക്കുന്നതിരുള്ള സർടിഫിക്കറ്റ്‌, ആധാർ കാർഡിന്റെ പകർപ്പ്‌, മൊബൈൽഫോൺ നമ്പർ,  മെഡിക്കൽ ഫിറ്റ്‌നസ്‌ സർടിഫിക്കറ്റ്‌, കോവിഡ്‌ വാക്‌സിൻ രണ്ട്‌ ഡോസ്‌ എടുത്തതിന്റെ സർടിഫിക്കറ്റ്‌ എന്നിവ സഹിതം അപേക്ഷിക്കണം. നിശ്‌ചിതമാതൃകയിലുള്ള അപേക്ഷാഫോറം തയ്യാറാക്കി 10രൂപയുടെ ദേവസ്വം സ്‌റ്റാമ്പ്‌ ഒട്ടിച്ച്‌  സെപ്‌തംബർ 30 ന് വൈകിട്ട്‌ അഞ്ചിനകം അപേക്ഷിക്കണം.   വിലാസം : ചീഫ്‌ എൻജിനിയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്‌,  നന്തൻകോട്‌, തിരു–-695003. അപേക്ഷാഫോറത്തോടൊപ്പം പൊലീസ്‌ വെരിഫിക്കേഷൻ സർടിഫിക്കറ്റ്‌, മെഡിക്കൽ സർടിഫിക്കറ്റ്‌ എന്നിവയുടെ അസ്സലും മറ്റുസർടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ  ശരിപകർപ്പും നൽകണം. വിശദവിവരത്തിന്‌ http://travancoredevaswomboard.org/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top