25 April Thursday

ബാങ്കില്‍ ക്ളര്‍ക്കാകാം

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2017

www.ibps.inരാജ്യത്തെ വിവിധ ബാങ്കിങ് സ്ഥാപനങ്ങളിലേക്ക് ക്ളര്‍ക്കുമാരെ (CWE-clerk-VII ) തെരഞ്ഞെടുക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ (IBPS) വിജ്ഞാപനമിറക്കി. പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പ്രിലിമിനറി പരീക്ഷ ഡിസംബര്‍ 2, 3, 9, 10 തിയതികളിലായിരിക്കും.  മെയിന്‍ പരീക്ഷ 2018 ജനുവരി 21നാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ഒക്ടോബര്‍ മൂന്ന്.

  രാജ്യത്താകെ 7883 ഒഴിവാണുള്ളത്. കേരളത്തില്‍ 217 ഒഴിവുണ്ട്. പ്രായപരിധി: 20-28. എസ്സി/എസ്ടിക്ക് അഞ്ച് വര്‍ഷവും ഒബിസിക്ക് മൂന്ന് വര്‍ഷവും പിഡബ്ള്യുഡിക്ക് (Persons With Disabilities) പത്തു വര്‍ഷവും വയസ്സിളവുണ്ട്. വിമുക്തഭടന്മാര്‍ക്കും വയസ്സിളവുണ്ട്. യോഗ്യത:  ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. കംപ്യൂട്ടര്‍  പരിചയവും കംപ്യൂട്ടര്‍ ഓപറേഷനില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ളോമ/ഡിഗ്രിയും സ്കൂളില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഒരു വിഷയമായും പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തിലെയോ കേന്ദ്രഭരണപ്രദേശത്തിലെയോ ഔദ്യോഗിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനുമറിയണം.

  ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാര്‍ക്ക് ഷീറ്റ്/ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിവ രേഖപ്പെടുത്തണം. എസ്സി, എസ്ടി, പിഡബ്ള്യുഡി, വിമുക്തഭടന്മാര്‍ നൂറുരൂപയും മറ്റുള്ളവര്‍ 600 രൂപയുമാണ് ഫീസടയ്ക്കേണ്ടത്. മറ്റുചാര്‍ജുകളുണ്ടെങ്കില്‍ അപേക്ഷകര്‍ അതും വഹിക്കണം.
  പ്രിലിമിനറി പരീക്ഷയില്‍ ഒരുമണിക്കൂറില്‍ നൂറുമാര്‍ക്കിന്റെ നൂറുചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ഇംഗ്ളീഷ്-30, ന്യൂമറിക്കല്‍ എബിലിറ്റി-35, റീസണിങ്-35 എന്നിങ്ങനെയാണ് ചോദ്യങ്ങള്‍. പ്രധാന പരീക്ഷക്ക് 160 മിനിറ്റില്‍ 200 മാര്‍ക്കിന്റെ  ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ജനറല്‍/ഫിനാന്‍ഷ്യല്‍-50, ജനറല്‍ ഇംഗ്ളീഷ്- 50, റീസണിങ് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്റ്റിറ്റ്യൂഡ്-50, ക്വാന്‍ഡിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്-50 എന്നിങ്ങനെ ആകെ 190 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും. വിവിധ സംസ്ഥാനങ്ങളിലെ ഒഴിവുകളും പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങളും www.ibps.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top