26 April Friday

സെബിയില്‍ ഗ്രേഡ് എ ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2017

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(SEBI)  ഓഫീസര്‍ ഗ്രേഡ്-എ (ഇന്‍ഫര്‍മേഷന്‍  ടെക്നോളജി സ്ട്രീം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവാണുള്ളത്. യോഗ്യത: എന്‍ജിനിയറിങ്ങില്‍ ഒന്നാം ക്ളാസ് ബിരുദം/ കംപ്യൂട്ടര്‍ ആപ്ളിക്കേഷനില്‍ മാസ്റ്റര്‍ ബിരുദം/ കംപ്യൂട്ടര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇവയിലേതെങ്കിലുമൊന്നില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് യോഗ്യതയും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും. ഉയര്‍ന്ന പ്രായപരിധി 27 വയസ്സ്. ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി സെപ്തംബര്‍ 29. പരീക്ഷാഫീസും ഓണ്‍ലൈനായേ സ്വീകരിക്കൂ. വിശദവിവരങ്ങള്‍ക്ക് http://www.sebi.gov.in/sebiweb/stpages/career.jsp.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top