19 April Friday

അസിസ്റ്റന്റ്- പ്രൊഫസർ –-ഹിസ്റ്ററി ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Wednesday Aug 18, 2021

കോളേജ്- വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 283/19 അസിസ്റ്റന്റ്- പ്രൊഫസർ (ഹിസ്റ്ററി), ഫിഷറീസ്- വകുപ്പിൽ ഫിഷറീസ്- എക്-സ്റ്റൻഷൻ ഓഫീസർ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.  ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 162/20 ജൂനിയർ കൺസൾട്ടന്റ്- (ജനറൽ മെഡിസിൻ, ഒന്നാം എൻസിഎ എസ്-ഐയുസി നാടാർ) ,  കാറ്റഗറി നമ്പർ 168/21 അസിസ്റ്റന്റ്- സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ(രണ്ടാം എൻസിഎ‐എസ്-സിസിസി), കാറ്റഗറി നമ്പർ 101/21 അസിസ്റ്റന്റ്- സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (മൂന്നാം എൻസിഎ‐ പട്ടികവർഗം), തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 255/20 സൈനിക ക്ഷേമവകുപ്പിൽ ക്ലർക്ക്- ടൈപ്പിസ്റ്റ്- (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള പ്രത്യേക നിയമനം) അഭിമുഖം നടത്തും. ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 161/20 ജൂനിയർ കൺസൾട്ടന്റ്- (ജനറൽ മെഡിസിൻ) (മൂന്നാം എൻസിഎ‐മുസ്ലിം) ഓൺലൈൻപരീക്ഷ നടത്തും. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്-കൂൾ ടീച്ചർ(സോഷ്യൽ വർക്ക്‌-) (കാറ്റഗറി നമ്പ 483/19) ഒഎംആർ പരീക്ഷ നടത്തും.  ഒഎംആർ പരീക്ഷ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വിവിധ ഡ്രൈവർ തസ്-തികകളിലേക്ക്- ആഗസ്-ത്- 17 ന് രാവിലെ 10.30 മുതൽ പകൽ- 12.15 വരെ പൊതു ഒഎംആർ പരീക്ഷ നടത്തും.  ജൂലൈ 10ൽനിന്നും മാറ്റിയ പരീക്ഷയാകയാൽ ഉദ്യോഗാർഥികൾ പ്രൊഫൈലിൽനിന്നും ആഗസ്-ത്- 17 ലെ പരീക്ഷക്ക്- ലഭ്യമായ ഏറ്റവും പുതിയ അഡ്-മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ്- ചെയ്ത്‌- പറയുന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.  പ്രമാണപരിശോധന തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ്- ഗ്രേഡ്- 2 (കാറ്റഗറി നമ്പർ 529/19) തസ്-തികയിലേക്ക്-  ആഗസ്-ത്- 12, 13, 16, 17 തിയതികളിൽ പിഎസ്-സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ - പ്രമാണപരിശോധന നടത്തും. എസ്-എംഎസ്-, പ്രൊഫൈൽ സന്ദേശം നൽകിയിട്ടുണ്ട്-. ഹാജരാകുന്നവർ വെബ്-സൈറ്റിൽനിന്നും കോവിഡ്- ചോദ്യാവലി ഡൗൺലോഡ്- ചെയ്-ത്- പൂരിപ്പിച്ച്- കൈയിൽ കരുതണം.  പരീക്ഷാകേന്ദ്രത്തിൽ മാറ്റം കേരള മുനിസിപ്പൽ കോമൺ സർവീസിൽ കാറ്റഗറി നമ്പർ 300/17 ഡ്രൈവർ ഗ്രേഡ്- 2 (എച്ച്-ഡിവി) (എൻസിഎ‐വിശ്വകർമ) , വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 528/17 ഡ്രൈവർ ഗ്രേഡ്- 2 (എച്ച്-ഡിവി) (ഡ്രൈവർ കം ഓഫീസ്- അറ്റൻഡന്റ്-) (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്-സ്- വെഹിക്കിൾ) എൻസിഎ‐പട്ടികജാതി, കാറ്റഗറി നമ്പർ 533/17 ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ്- 2 എൻസിഎ‐മുസ്ലിം തുടങ്ങിയ തസ്-തികകളിലേക്ക്- ആഗസ്-ത്- 17 ന് നടത്തുന്ന പരീക്ഷക്ക്- തിരുവനന്തപുരം ജില്ലയിൽ സെന്റർ നമ്പർ 1008, ഗവ. തമിഴ്- വിഎച്ച്-എസ്-എസ്- ആൻഡ്- ടിടിഐ, ചാല, തിരുവനന്തപുരം എന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടിയിരുന്ന രജിസ്റ്റർ നമ്പർ 101811 ‐ 102110 വരെയുള്ള ഉദ്യോഗാർത്ഥികൾ ഗവ. വിആൻഡ്-എച്ച്-എസ്-എസ്- ഫോർ ഗേൾസ്-, മണക്കാട്-, മണക്കാട്- പിഒ, തിരുവനന്തപുരം എന്ന പരീക്ഷാകേന്ദ്രത്തിലും സെന്റർ നമ്പർ 1012, ഗവ. എച്ച്-എസ്-എസ്- കമലേശ്വരം, മണക്കാട്- പിഒ തിരുവനന്തപുരം എന്ന പരീക്ഷാകേന്ദ്രത്തിൽഹാജരാകേണ്ടിയിരുന്ന രജിസ്റ്റർ നമ്പർ 102911 ‐ 103210 വരെയുളളവർ ജിജിഎച്ച്-എസ്-എസ്- കോട്ടൺഹിൽ, വഴുതയ്-ക്കാട്-, തിരുവനന്തപുരം സെന്റർ 2 എന്നപരീക്ഷാകേന്ദ്രത്തിലും  അഡ്-മിഷൻ ടിക്കറ്റുമായി ഹാജരാകണം. പിഎസ്-സി പരീക്ഷകൾക്ക്- ജില്ലാമാറ്റം, പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കില്ല പി.എസ്-.സി. പരീക്ഷകൾക്ക്- പരീക്ഷയെഴുതുവാനുള്ള കൺഫർമേഷൻ നൽകുന്ന സമയത്ത്- ജില്ലകൾ തെരഞ്ഞെടുക്കുവാനുള്ള അവസരം നൽകുന്നുണ്ട്-. ഇതിനായി പരീക്ഷാകേന്ദ്രം ആവശ്യമുള്ള ജില്ലയിലേക്ക്- പ്രൊഫൈലിലെ കമ്മ്യൂണിക്കേഷൻ അഡ്രസ്സ്- ഉദ്യോഗാർഥികൾക്ക്- സ്വയംമാറ്റം വരുത്താവുന്നതും അതിനുശേഷം ജില്ല തെരഞ്ഞെടുത്ത്- കൺഫർമേഷൻ നൽകാം. ഇതിനാൽ  പിഎസ്-സി പരീക്ഷകൾക്ക്- ജില്ലാമാറ്റം, പരീക്ഷാകേന്ദ്രമാറ്റം എന്നിവ അനുവദിക്കില്ല.  വിജ്ഞാപനം റദ്ദ്- ചെയ്-തു 2021 ആഗസ്‌ത്‌ രണ്ടിലെ  അസാധാരണ ഗസറ്റിൽ 276/2021, 277/2021, 278/2021 എന്നീ കാറ്റഗറി നമ്പരുകളിലായി വിജ്ഞാപനം ചെയ്-തിരുന്ന ബ്രാഞ്ച്- മാനേജർ (ജില്ലാ സഹകരണ ബാങ്ക്-) തസ്-തികകളുടെ വിജ്ഞാപനം പ്രൊഫൈലിൽ അപ്-ലോഡ്- ചെയ്-തതിൽ ജാതി/ജില്ല എന്നിവയിൽ തെറ്റ് സംഭവിച്ചതിനാൽ പ്രസ്-തുത വിജ്ഞാപനങ്ങൾ 2021 ആഗസ്‌ത്‌ 11 ലെ തിരുത്തൽ വിജ്ഞാപന പ്രകാരം റദ്ദാക്കി. ഈ വിജ്ഞാപനങ്ങൾ പുതിയ കാറ്റഗറി നമ്പരുകളിൽ പുന:പ്രസിദ്ധീകരിക്കും. ഉദ്യോഗാർഥികൾ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുമ്പോൾ വീണ്ടും അപേക്ഷിക്കണം.  പ്രമാണപരിശോധന കാറ്റഗറി നമ്പർ 61/19 കേരള കോ‐ഓപ്പറേറ്റീവ്- മിൽക്ക്- മാർക്കറ്റിങ്- ഫെഡറേഷൻ ലിമിറ്റിഡിലെ ടെക്-നീഷ്യൻ ഗ്രേഡ്- 2 (ഇലക്ട്രീഷ്യൻ)ആഗസ്-ത്- 24, 25, 26, 27 തിയതികളിൽ രാവിലെ 10.30 ന് പിഎസ്-സി  ആസ്ഥാന ഓഫീസിൽ  പ്രമാണപരിശോധന നടത്തും. ഫോൺ: 04712546510. വിശദവിവരം പ്രൊഫൈലിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top