എറണാകുളം റീജണൽ കോ–-ഓപറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡിലെ ഡീസെൻട്രലൈസ്‌ഡ് വെറ്ററിനറി യൂണിറ്റുകളിൽ വെറ്ററിനറി ഡോക്ടർ 18 ഒഴിവുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് അവസരം. തപാലിലാണ് അപേക്ഷിക്കേണ്ടത്. യോഗ്യത ബിവിഎസ്‌സി/ബിവിഎസ്‌സി ആൻഡ് എഎച്ച്. സംസ്ഥാന വെറ്ററിനറി കൗൺസിൽ അംഗമായിരിക്കണം. സ്വന്തമായി ഇരുചക്രവാഹനം വേണം. ഉയർന്ന പ്രായം 40. അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്‌ത് 25, വിശദവിവരത്തിന് www.ercmpu.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..