കർണാടക ബാങ്കിൽ ക്ലർക്ക് ഒഴിവുണ്ട്. 60 ശതമാനം മാർക്കോടെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം 26. 2022 മെയ് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം, യോഗ്യത എന്നിവ കണക്കാക്കുന്നത്. ബംഗളൂരു, ധാർവാഡ്, ഹുബ്ബള്ളി, മംഗളൂരു, മൈസൂരു, ന്യൂഡൽഹി, ശിവമോഗ എന്നീ കേന്ദ്രങ്ങളിൽ നടക്കുന്ന ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ജൂണിലായിരിക്കും പരീക്ഷ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 21. വിശദവിവരത്തിന് www.karnatakabank.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..