26 April Friday

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂനിയർ അസിസ്‌റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂനിയർ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ രണ്ട്‌, മൂന്ന്‌ തസ്‌തികകളിലെ 14 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓരോ തസ്‌തികയിലും ഏഴ്‌ ഒഴിവുകൾ വീതമാണുള്ളത്‌. ജൂനിയർ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ രണ്ട്‌ യോഗ്യത 60 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം.  ഉയർന്ന പ്രായം 25. ജൂനിയർ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ മൂന്ന്‌ യോഗ്യത 60 ശതമാനം മാർക്കിൽ കുറയാതെ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌  എൻജിനിയറിങ്‌ ഡിപ്ലോമ.  എൽഎംവി ഡ്രൈവിങ്‌ ലൈസൻസ്‌, മികച്ച ശാരീരിക യോഗ്യത വേണം. ഉയർന്ന പ്രായം 25. എഴുത്ത്‌പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. ഗ്രേഡ്‌ മൂന്ന്‌ തസ്‌തികയിൽ ശാരീരികക്ഷമതാ പരീക്ഷയുണ്ടാകും. അപേക്ഷ www.cial.aero വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31. വിശദവിവരം websiteൽ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top