18 April Thursday

ഗെയിലിൽ വിവിധ തസ്തിക

വെബ് ഡെസ്‌ക്‌Updated: Monday Dec 17, 2018


ഗെയിൽ (ഇന്ത്യ) ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സീനിയർ എൻജിനിയർ (കെമിക്കൽ) 15 ഒഴിവ്, യോഗ്യത കെമിക്കൽ/പെട്രോകെമിക്കൽ/കെമിക്കൽ ടെക്നോളജി/പെട്രോകെമിക്കൽ ടെക്നോളജി  65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം. സീനിയർ എൻജിനിയർ(മെക്കാനിക്കൽ) 30 , യോഗ്യത മെക്കാനിക്കൽ/പ്രൊഡക്ഷൻ/ പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ/മാനുഫാക്ചറിങ്/ മെക്കാനിക്കൽ ആൻഡ് ഓട്ടോമൊബൈൽ 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം. സീനിയർ എൻജിനിയർ (ഇലക്ട്രിക്കൽ) 25, യോഗ്യത ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ  65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം. സീനിയർ എൻജിനിയർ (ഇൻസ്ട്രുമെന്റേഷൻ) 13 ഒഴിവുണ്ട്. യോഗ്യത ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/  ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം. സീനിയർ ഓഫീസർ(എഫ്ആൻഡ്എസ്) 05 ഒഴിവ്, യോഗ്യത ഫയർ/ ഫയർആൻഡ് സേഫ്റ്റിയിൽ 60 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം. ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഒരുവർഷ ഡിപ്ലോമ കഴിഞ്ഞവർക്ക് മുൻഗണന. സീനിയർ ഓഫീസർ(സിആൻഡ്പി) 04 ഒഴിവ്. യോഗ്യത കെമിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഐടി/ കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്/ മെറ്റലർജി/ സിവിൽ/ടെലികമ്യൂണിക്കേഷനിൽ 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം. മെറ്റീരിയൽസ് മാനേജ്മെന്റിൽ സ്പെഷ്യലൈസേഷനോടെ എംബിഎയുള്ളവർക്ക് മുൻഗണന. സീനിയർ ഓഫീസർ(ബിഐഎസ്) 05 ഒഴിവ്. യോഗ്യത കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി യിൽ 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം. അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ബിരുദം 65 ശതമാനം മാർക്കോടെ എംസിഎ. സീനിയർ എൻജിനിയർ(സിവിൽ) 06 ഒഴിവ്, യോഗ്യത 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം, സീനിയർ എൻജിനിയർ (ടെലികോം/ടെലിമെട്രി) 03 ഒഴിവ്. യോഗ്യത ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ടെലികമ്യൂണിക്കേഷനിൽ 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം. സീനിയർ ഓഫീസർ(മാർക്കറ്റിങ്) 30 ഒഴിവ്. യോഗ്യത 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം. 65 ശതമാനം മാർക്കോടെ മാർക്കറ്റിങ്/ ഓയിൽ ആൻഡ് ഗ്യാസ്/ പെട്രോളിയം ആൻഡ് എനർജി/എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ/ഇന്റർനാഷണൽ ബിസിനസ് എന്നിവയിൽ സ്പെഷ്യലൈസേഷനോടെ എംബിഎ. സീനിയർ ഓഫീസർ(എഫ്ആൻഡ്എ) 15 ഒഴിവുണ്ട്. യോഗ്യത സിഎ/ഐസിഡബ്ല്യുഎ അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ബികോം, ഫിനാൻസിൽ സ്പെഷ്യലൈസേഷനോടെ 65 ശതമാനം മാർക്ക് നേടി ദ്വിവസതര എംബിഎ. സീനിയർ ഓഫീസർ(എച്ച്ആർ) 15 ഒഴിവ്. യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം, 65 ശതമാനം മാർക്കോടെ ദ്വിവത്സര എംബിഎ/എംഎസ്ഡബ്ല്യു(പേഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്/ഹ്യുമൺറിസോഴ്സ മാനേജ്മെന്റ്). സീനിയർ ഓഫീസർ(ലോ) 60 ശതമാനം മാർക്കോടെ ബിരുദം, 60 ശതമാനം മാർക്കോടെ ത്രിവത്സര എൽഎൽബി. സീനിയർ ഓഫീസർ(കോർപറേറ്റ് കമ്യൂണിക്കേഷൻ 01 ഒഴിവ്, യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം, 65 ശതമാനം മാർക്കോടെ ജേർണലിസത്തിലൊ കമ്യൂണിക്കേഷനിലൊ പബ്ലിക്റിലേഷനിലൊ അഡ്വർടൈസിങ് ആൻഡ് കമ്യൂണിക്കേഷൻ മാനേജ്മെന്റിലൊ ദ്വിവത്സര ബിരുദാനന്തരബിരുദം/ ബിരുദാനന്തര ഡിപ്ലോമ. സീനിയർ ഓഫീസർ(മെഡിക്കൽ സർവീസ്) 02 ഒഴിവ്. യോഗ്യത എംബിബിഎസും ഡിജിഒ/ഡിസിഎച്ച്. എംഡി/എംഎസ് അഭിലഷണീയം. സീനിയർ എൻജിനിയർ(എൻവയോണമെന്റൽ എൻജിനിയറിങ്) 02 ഒഴിവ്. യോഗ്യത 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം. ഓഫീസർ (ലബോറട്ടറി) 02 ഒഴിവ്. യോഗ്യത 60 ശതമാനം മാർക്കോടെ കെമിസ്ട്രിയിൽ എംഎസ്‌സി. ഓഫീസർ(ഒഫീഷ്യൽ ലാംഗ്വേജ്) 02 ഒഴിവ്. യോഗ്യത 60 ശതമാനം മാർക്കോടെ ഹിന്ദിയിൽ ബിരുദാനന്തരബിരുദം, ബിരുദത്തിന് ഇംഗ്ലീഷ് ഒരു ഭാഷയായി പഠിക്കണം. ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ട്രാൻസ്ലേഷനിൽ ബിരുദം/ഡിപ്ലോമ അഭിലഷണീയം. ആദ്യത്തെ 14 തസ്തികകളിലും സീനിയർ എൻജിനിയർ തസ്തികയിലും  ഉയർന്ന പ്രായം 28. സീനിയർ ഓഫീസർ (മെഡിക്കൽ സർവീസ്) , സീനിയർ ഓഫീസർ ലബോറട്ടറി  തസ്തികകളിൽ ഉയർന്ന പ്രായം 32, ഓഫീസർ (ഒഫീഷ്യൽ ലാംഗ്വേജ്) 35 എന്നിങ്ങനെയാണ് ഉയർന്ന പ്രായം. 2018 ഡിസംബർ 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും.www.gailonline.com  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഡിസംബർ 31 വൈകിട്ട് ആറ്. വിശദവിവരവും website ൽ ലഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top