19 April Friday

ഡിആർഡിഒയിൽ ജൂനിയർ റിസർച്ച് ഫെലോ

വെബ് ഡെസ്‌ക്‌Updated: Monday Dec 17, 2018

ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്. ജെആർഎഫ്‐ഒന്ന് 08, ജെആർഎഫ് രണ്ട് 08 ഒഴിവുകളാണുള്ളത്. യോഗ്യത: ഒന്നാം ക്ലാസ്സോടെ ലൈഫ് സയൻസ്/ഫിസിയോളജി/ ബയോകെമിസ്ട്രി/ ബയോമെഡിക്കൽ സയൻസ്/ബയോടെക്നോളജി അല്ലെങ്കിൽ ഒന്നാം ക്ലാസ്സോടെ ബിഇ/ ബിടെക്ക്, നെറ്റ്/ഗേറ്റ് യോഗ്യത അല്ലെങ്കിൽ ഒന്നാം ക്ലാസ്സോടെ എംഇ/ എംടെക്. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് hrddipas@gmail.com എന്ന വിലാസത്തിൽ അയക്കണം . വാക് ഇൻ ഇന്റർവ്യു 2019 ഫെബ്രുവരി ആറിന് ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസ്, ലക്നൗ റോഡ്, തിമാർപൂർ, ഡെൽഹി. വിശദവിവരത്തിന് www.drdo.gov.inഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ മൈസൂരു ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ 04 ഒഴിവുണ്ട്. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷ്യൻ/ഫുഡ്ടെക്നോളജി, കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇൻസ്ട്രുമെന്റേഷൻ, ബയോകെമിസ്ട്രി/മെഡിക്കൽ ബയോകെമിസ്ട്രി എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഉയർന്ന പ്രായം 28. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം ജനുവരി ഏഴിന് രാവിലെ ഒമ്പതിന് ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറിയിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യുവിൽ ഹാജരാക്കണം.വിശദവിവരത്തിന്  https://www.drdo.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top