27 April Saturday

ഹെവി എൻജിനിയറിങ് കോർപറേഷനിൽ നോൺ എക്സിക്യൂട്ടീവ് ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Monday Dec 17, 2018

ഹെവി എൻജിനിയറിങ് കോർപറേഷൻ ലിമിറ്റഡിൽ നോൺ എക്സിക്യൂട്ടീവ് ട്രെയിനിയെ തെരഞ്ഞെടുക്കും. ഐടിഐ ട്രെയിനി 65, ഡിപ്ലോമ എൻജിനിയർ ട്രെയിനി 55, പേഴ്സണൽ ട്രെയിനി 18, ഫിനാൻസ് ട്രെയിനി 08, ഐടി ട്രെയിനി 04 എന്നിങ്ങനെ ആകെ 150 ഒഴിവുണ്ട്. ഐടിഐ വിഭാഗത്തിൽ  ഇലക്ട്രീഷ്യൻ 13, ഫിറ്റർ 12, മെഷീനിസ്റ്റ് 10, ടർണർ 10, ഫോർജർ/ ഫോർജർ കം ഹൗറ്റ് ട്രീറ്റർ 01, ഫൗണ്ട്രിമാൻ/മോൾഡർ 10, വെൽഡർ 08, ആർസിസി 01 എന്നിങ്ങനെയും  ഡിപ്ലോമ വിഭാഗത്തിൽ മെക്കാനിക്കൽ/ടൂൾ ഡൈമേക്കിങ് 23, സിവിൽ 05, മെറ്റലർജി/ ഫൗണ്ട്രി ടെക്നോളജി/ഫോർജ് ടെക്നോളജി 10, ഇലക്ട്രിക്കൽ 10, കെമിക്കൽ 07 എന്നിങ്ങനെയുമാണ് ഒഴിവ്. ഫിനാൻസ്, പേഴ്സണൽ വിഭാഗങ്ങളിൽ  ബന്ധെ പ്പട്ട വിഷയത്തിൽ സ്പെഷ്യലൈസേഷനോടെ 55 ശതമാനം മാർക്കോടെയുള്ള എംബിഎഅല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. ഐടി ട്രെയിനി യോഗ്യത 55 ശതമാനം മാർക്കോടെ ഐടിയിൽ ബി ടെക്/ എംസിഎ അല്ലെങ്കിൽ തത്തുല്യം. ഉയർന്ന പ്രായം 28. എഴുത്ത് പരീക്ഷ തുടർന്ന് ട്രേഡ് ടെസ്റ്റ്/ ടാസ്ക് ഒബ്സതവേഷൻ ടെസ്റ്റ്/ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. http://hecltd.com/jobs വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജനുവരി എട്ട് വൈകിട്ട് അഞ്ച്. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top