കമ്പൈൻഡ് ജിയോ സയന്റിസ്‌റ്റ്–-2021 പരീക്ഷക്ക് യുപിഎസ്‌സി അപേക്ഷക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 40 ഒഴിവുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ. ആദ്യഘട്ട പരീക്ഷ പരീക്ഷ 2021 ഫെബ്രുവരി 21ന് നടക്കും. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്. ഇത്തവണ ജിയോഫിസിക്‌സ് സയന്റിസ്‌റ്റ്, കെമിക്കൽ സയന്റിസ്‌റ്റ് തസ്‌തികകളിലും ഒഴിവുണ്ട്. വിവിധ ശാസ്‌ത്ര ശാഖകളിലെ ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രായം 21–-32. നിയമാനുസൃത ഇളവ് ലഭിക്കും. www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി ഒക്ടോബർ 27. വിശദവിവരം വെബ്സൈറ്റിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..