26 April Friday

തിരു. ദേവസ്വംബോര്‍ഡില്‍ പാര്‍ട് ടൈം ശാന്തി: അഭിമുഖം 24ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Jul 17, 2017
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പാര്‍ട്ടൈം ശാന്തി തസ്തികയിലേക്കുള്ള അഭിമുഖം ഈ മാസം 24ന് ആരംഭിക്കും. ആഗസ്ത് രണ്ടുവരെയാണ് അഭിമുഖം. ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അഭിമുഖത്തിനുള്ള മെമ്മോ അയച്ചുതുടങ്ങി. തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപമുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓഫീസിലാണ് അഭിമുഖം. അഭിമുഖത്തിന് മൂന്നു ദിവസം മുമ്പുവരെ മെമ്മോ ലഭിക്കാത്തവര്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓഫീസുമായി നേരിട്ടു ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓഫീസിലും ംംം.സറൃയ.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍: 0471-2337377.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top