25 April Thursday

ഇന്ത്യൻ നാവികസേനയിൽ സെയിലർ

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

ഇന്ത്യൻ നാവികസേനയിൽ സെയിലർ തസ്തികയിൽ 2700 ഒഴിവിലേക്ക് അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം.  ആർടിഫിസർ അപ്രന്റിസ്(എഎ) 500, സീനിയർസെക്കൻഡറി റിക്രൂട്ട്സ് 2200 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത എഎ കണക്കും ഫിസിക്സും പഠിച്ച് 60 ശതമാനം മാർക്കോടെ പ്ലസ്ടു ജയിക്കണം(കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും ഒരുവഷയവും പഠിക്കണം. എസ്എസ്ആർ യോഗ്യത കണക്കും ഫിസിക്സും പഠിച്ച് പ്ലസ്ടു ജയിക്കണം(കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും ഒരുവിഷയവും പഠിക്കണം. 2000 ഫെബ്രുവരി ഒന്നിനും 2003 ജനുവരി 31നുമിടയിൽ ജനിച്ചവരാകണം (ഇരുതിയതികളും ഉൾപ്പെടെ)  അപേക്ഷകർ. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഎക്കും എസ്എസ്ആറിനും ഒരു പൊതുപരീക്ഷയായിരിക്കും. ഓൺലൈൻ ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയിൽ ഒരു മാർക്കിന്റെ നൂറു ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ലീഷ്/ ഹിന്ദിയായിരിക്കും മാധ്യമം. ഇംഗ്ലീഷ്, സയൻസ്, കണക്ക്, പൊതുവിജ്ഞാനം എന്നിവ ഉൾപ്പെടുന്ന നാല് വിഭാഗങ്ങളിൽനിന്നായിരിക്കും ചോദ്യങ്ങളുണ്ടാവുക. പ്ലസ്ടു നിലവാരത്തിലുള്ളതാണ് ചോദ്യങ്ങൾ. ഉയരം 157 സെ.മീ, നെഞ്ച് അഞ്ച് സെ.മീ വികസിപ്പിക്കാനാകണം.    തൂക്കത്തിന് ആനുപാതികമായിരിക്കണം നെഞ്ചളവ്. കായികമേഖലയിലുള്ള മികവ് അഭിലഷണീയം www.joinindiannavy.gov.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജൂലൈ 10. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top