29 March Friday

ഐഒസി അസമിലെ റിഫൈനറിയില്‍ 29 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 17, 2016

ഐഒസിയില്‍ അസമിലെ ബൊന്‍ ഗായിഗാവോണ്‍ റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്, ജൂനിയര്‍ കണ്‍ട്രോള്‍ അസിസ്റ്റന്റ്  എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്: കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ളോമ. ബോയിലര്‍ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബിഎസ്സി (ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ്). ബോയ്ലര്‍ ട്രേഡില്‍ അപ്രന്റീസ്ഷിപ്പ് ട്രെയ്നിങ് അല്ലെങ്കില്‍ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എന്‍ജിിയറിങ്ങില്‍ ത്രിവത്സര ഡിപ്ളോമ. എസ്സി/എസ്ടി, വികലാംഗര്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.  ഡിപ്ളോമക്കാര്‍ക്ക് ഈ മേഖലയില്‍ ഒരു വര്‍ഷ ജോലി പരിചയം വേണം. ബോയ്ലര്‍ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്്ുള്ള ഐടിഐ ഡിപ്ളോമ (ഫിറ്റര്‍)ക്കാര്‍ക്ക്  ജോലി പരിചയം ആവശ്യമില്ല.

ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്: 50 ശതമാനം മാര്‍ക്കോടെ ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ളോമ. എസ്സി/എസ്ടി വിഭാഗത്തിന് 45 ശതമാനം മാര്‍ക്ക്.  പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍, രാസവള, അലുമിനിയം വ്യവസായങ്ങളിലോ പവര്‍ പ്ളാന്റില്‍ ഒരു വര്‍ഷ ജോലി പരിചയം.

ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ്: 50 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ് ബിരുദം. (എസ്സി/എസ്ടി/വികലാംഗര്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.  അല്ലെങ്കില്‍ എംഎസ്സി കെമിസ്ട്രി എസ്സി/എസ്ടി/വികലാംഗര്‍ക്ക് 40 ശതമാനം മതി. പെട്രോകെമിക്കല്‍, രാസവള, അലുമിനിയം വ്യവസായങ്ങളിലോ പവര്‍ പ്ളാന്റിലോ ഒരു വര്‍ഷ ജോലി പരിചയം.

ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്:  60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ളോമ അല്ലെങ്കില്‍ പത്താംക്ളാസും ഫിറ്റര്‍ ട്രേഡില്‍ രണ്ടുവര്‍ഷ ഐടിഐയും. പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കല്‍, രാസവള വ്യവസായങ്ങളിലോ ഡിപ്ളോമക്കാര്‍ക്ക് ഒരു വര്‍ഷത്തെ ഐടിഐക്കാര്‍ക്ക് രണ്ടുവര്‍ഷത്തെയും ജോലി പരിചയം.

ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്: 50 ശതമാനം മാര്‍ക്കോടെ കെമിക്കല്‍/റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ എന്‍ജിനിയറിങ് ത്രിവത്സര ഡിപ്ളോമ അല്ലെങ്കില്‍ ബിഎസ്സി മാത്ത്സ്/കെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി. എസ്സി/എസ്ടിക്ക് 45 ശതമാനം മാര്‍ക്ക് മതി.

2016 ഫെബ്രുവരി 25ന് 18–26 വയസ്. എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ്. വികലാംഗര്‍ക്ക് പത്തുവര്‍ഷം ഇളവ്.
www.iocl.com  വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡു ചെയ്ത അപേക്ഷാഫോറം പൂരിപ്പിച്ച് മാര്‍ച്ച് 28നകം ലഭിക്കത്തക്കവിധം അപേക്ഷിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top