23 April Tuesday

ജിയോളജിസ്റ്റ് സര്‍വീസ് പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 17, 2016

യുപിഎസ്സി 2016 ലെ ജിയോളജിസ്റ്റ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 2016 മെയ് 13നാണ് പരീക്ഷ. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ ജിയോളജിസ്റ്റ് (ജൂനിയര്‍), അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഗ്രൂപ്പ് എ (സയന്റിസ്റ്റ് ബി) ഗ്രൂപ്പ് ബി, ഗ്രൌണ്ട് വാട്ടര്‍ ബോര്‍ഡില്‍ ജൂനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ്, തസ്തികകളില്‍ നിയമനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ആകെ 208 ഒഴിവ്.

ജിയോളജിസ്റ്റ് (ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ): ജിയോളജിക്കല്‍ സയന്‍സ്/ജിയോളജി/അപ്ളൈഡ് ജിയോളജി/ജിയോ എക്സ്പ്ളൊറേഷന്‍/എന്‍ജിനിയറിങ് ജിയോളജി/മറൈന്‍ ജിയോളജി/എര്‍ത്ത് സയന്‍സ് ആന്‍ഡ് റിസോഴ്സ് മാനേജ്മെന്റ്/ഓഷ്യനോഗ്രഫി ആന്‍ഡ് കോസ്റ്റല്‍ ഏരിയ സ്റ്റഡീസ്/പെട്രോളിയം ജിയോ സയന്‍സ്/പെട്രോളിയം എക്സ്പ്ളൊറേഷന്‍സ്/ജിയോകെമിസ്ട്രി/ജിയോളജിക്കല്‍ ടെക്നോളജി/ജിയോഫിസിക്സില്‍ ടെക്നോളജി എന്നിവയില്‍ മാസ്റ്റര്‍ബിരുദം.

ജിയോഫിസിസ്റ്റ് ഗ്രൂപ്പ് എ (ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ):  ഫിസിക്സ്/അപ്ളൈഡ് ഫിസിക്സ്/ജിയോഫിസിക്സ്/അപ്ളൈഡ് ജിയോഫിസിക്സ്/മറൈന്‍ ജിയോഫിസിക്സ് എംഎസ്സി അല്ലെങ്കില്‍ എക്സ്പ്ളൊറേഷന്‍ ജിയോഫിസിക്സില്‍ ഇന്റഗ്രേറ്റഡ് എംഎസ്സി അല്ലെങ്കില്‍ അപ്ളൈഡ് ജിയോഫിസിക്സില്‍ എംഎസ്സി ടെക്.
കെമിസ്റ്റ് ഗ്രൂപ്പ് എ: ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ: കെമിസ്ട്രി/അപ്ളൈഡ് കെമിസ്ട്രി/അനലിറ്റിക്കല്‍ കെമിസ്ട്രിയില്‍ എംഎസ്സി.


ജൂനിയര്‍ ഹൈഡ്രോളജിസ്റ്റ്: ഗ്രൌണ്ട് വാട്ടര്‍ ബോര്‍ഡ്: ജിയോളജിയില്‍/അപ്ളൈഡ് ജിയോളജിയില്‍/മറൈന്‍ ജിയോളജിയില്‍ മാസ്റ്റര്‍ബിരുദം. അല്ലെങ്കില്‍ മിനറല്‍ എക്പ്ളൊറേഷനില്‍ മാസ്റ്റര്‍ബിരുദം (ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍). അല്ലെങ്കില്‍ ഹൈഡ്രോളജിയില്‍ മാസ്റ്റര്‍ബിരുദം
അവസാനവര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2016 ജനുവരി ഒന്നിന് 21 വയസ്സ് തികഞ്ഞവരും 32 വയസ്സ് തികയാത്തവരുമാകണം.  എസ്സി/എസ്ടി/ഒബിസി /വികലാംഗര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ്. വിജ്ഞാപനത്തില്‍ പറയുന്ന ശാരീരികയോഗ്യതകളും.
www.upsconline.nic.in  വെബ്‌സൈറ്റിലൂടെ അപേക്ഷ മാര്‍ച്ച് നാലുവരെ സ്വീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top