19 April Friday

മാലി ദ്വീപിലേക്ക് നോർക്ക വഴി സൗജന്യ റിക്രൂട്ട്‌മെന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

തിരുവനന്തപുരം

മാലിയിലെ മൾട്ടി സ്‌പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീ ടോപ് ആശുപത്രിയിലേക്ക് നേഴ്‌സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്‌നീഷ്യൻ എന്നീ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന അപേക്ഷ  ക്ഷണിച്ചു. ആദ്യമായാണ് നോർക്ക റൂട്ട്‌സ് മുഖേന മാലിയിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. ട്രീ ടോപ് ആശുപത്രിയുമായി നോർക്ക റൂട്ട്‌സ് കരാറിൽ ഒപ്പുവച്ചു. ബിരുദം/ ഡിപ്ലോമ കഴിഞ്ഞ് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുള്ള നേഴ്‌സുമാരെയും മെഡിക്കൽ ടെക്‌നീഷ്യന്മാരെയുമാണ് തെരഞ്ഞെടുക്കുന്നത്. 22നും 30നും ഇടയിൽ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. മിഡ് വൈഫ് തസ്തികയ്ക്ക് രണ്ടു വർഷത്തെ ലേബർ റൂം പ്രവൃത്തിപരിചയമുള്ള വനിതാ നേഴ്‌സുമാർക്കാണ് അവസരം. . ഉദ്യോഗാർഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ, പാസ്‌പോർട്ടിന്റെയും യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം norka.maldives@gmail.com വിലാസത്തിൽ അയക്കണം. വിവരങ്ങൾ www.norkaroots.org  വെബ്സൈറ്റിലും ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽനിന്ന്‌) 00918802012345(വിദേശത്തുനിന്ന്‌ മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  23.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top