പാലക്കാട് ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഗ്രൂപ്പ് ബി, സി തസ്‌തികയിൽ 22 ഒഴിവുണ്ട്. ജൂനിയർ ടെക്‌നിക്കൽ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട്, ഹോർട്ടികൾച്ചർ അസിസ്‌റ്റന്റ്, അസിസ്‌റ്റന്റ് സെക്യൂരിറ്റി ഓഫീസർ, മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (എംടിഎസ്) എന്നിങ്ങനെയാണ് അവസരം. ബിഇ/ ബിടെക്/എംഎസ്‌സി, ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എംടിഎസ് തസ്‌തികയിൽ എസ്‌എസ്‌എൽസി വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം: ഗ്രൂപ്പ് ബി തസ്‌തികയിൽ 32, ഗ്രൂപ്പ് സിയിൽ 40. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ മൂന്ന്. വിശദവിവരങ്ങൾക്ക് joinus.iitpkd.ac.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..