17 December Wednesday

കൊച്ചിൻ 
ഷിപ്‌ യാഡിൽ 
95 വർക്ക്‌മെൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2023

കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്‌യാഡ്‌ ലിമിറ്റഡിൽ വർക്ക്‌മെൻ തസ്‌തികളിലെ 95 ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാം. മൂന്ന്‌ വർഷത്തേക്ക്‌ കരാർ നിയമനമാണ്‌. സെമി സ്‌കിൽഡ്‌ റിഗ്ഗർ –- 56, സേഫ്‌റ്റി അസിസ്‌റ്റന്റ്‌ –-39 എന്നിങ്ങനെയാണ്‌ അവസരം. സെമി സ്കിൽഡ്‌ റിഗ്ഗർ തസ്‌തികയിൽ അപേക്ഷിക്കാൻ നാലാം ക്ലാസ്‌ ജയവും റിഗ്ഗിങ്‌ മേഖലയിൽ മൂന്നുവർഷ പ്രവൃത്തി പരിചയവും ഉണ്ടാവണം. എസ്‌എസ്‌എൽസി ജയവും ഒരു വർഷ ഡിപ്ലോമയും പ്രവൃത്തിപരിചയവുമുള്ളവർക്ക്‌ സേഫ്‌റ്റി അസിസ്‌റ്റന്റ്‌ തസ്‌തികയിൽ അപേക്ഷിക്കാം.  പ്രായം മുപ്പത്‌ കവിയരുത്‌. എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ ടെസ്‌റ്റ്‌ എന്നിവയുണ്ടാവും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 21. വിശദവിവരങ്ങൾക്ക്‌ www.cochinshipyard.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top