04 July Friday

നാവികസേനയിൽ 
224 ഓഫീസർ പരിശീലനം ഏഴിമല നാവിക അക്കാദമിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2023

ഇന്ത്യൻ നാവികസേനയിൽ ഷോർട്ട്‌ സർവീസ്‌ കമീഷൻ (എസ്‌എസ്‌സി) ഓഫീസറുടെ 224 ഒഴിവിലേക്ക്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ 2024 ജൂണിൽ പരിശീലനം ആരംഭിക്കും. എക്‌സിക്യൂട്ടീവ്‌, എഡുക്കേഷണൽ, ടെക്‌നിക്കൽ ബ്രാഞ്ചുകളിലെ ജനറൽ സർവീസ്‌, എയർ ട്രാഫിക്‌ കൺട്രോളർ, നേവൽ എയർ ഓപ്പറേഷൻസ്‌ ഓഫീസർ, പൈലറ്റ്‌, ലോജിസ്‌റ്റിക്‌സ്‌, എഡ്യുക്കേഷൻ, എൻജിനിയറിങ്‌ ബ്രാഞ്ച്‌ (ജനറൽ സർവീസ്‌), നേവൽ കൺസ്‌ട്രക്ടർ  എന്നിവയിലാണ്‌ അവസരം. അവിവാഹിതരായ സ്‌ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. യോഗ്യത: എൻജിനിയറിങ്‌, സയൻസ്‌ ബിരുദം/ ബിരുദാനന്തര ബിരുദം. ഓൺലൈനായി അപേക്ഷ  അയക്കേണ്ട അവസാന തീയതി ഒക്‌ടോബർ 29. വിശദവിവരങ്ങൾക്ക്‌  www.joinindiannavy.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top