19 April Friday

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2017

സെന്‍ട്രല്‍  ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ (സിഐഎസ്എഫ്) കോണ്‍സ്റ്റബിള്‍/ ട്രേഡ്സ്മാന്‍ തസ്തികയിലെ ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങി. അവസാന തിയതി നവംബര്‍ 20. ബാര്‍ബര്‍- 37, ബൂട്ട്മേക്കര്‍- 08, കുക്ക്-185, കാര്‍പന്റര്‍-08, ഇലക്ട്രീഷ്യന്‍-03, മേസണ്‍-02, മാലി-04, പെയിന്റര്‍-04, പ്ളംബര്‍-02, സ്വീപ്പര്‍-94, വാഷര്‍മാന്‍-31 ട്രേഡുകളിലായി  378 ഒഴിവുകളാണുള്ളത്. വിമുക്തഭടന്മാര്‍ക്ക്  40 (ബാര്‍ബര്‍, ബൂട്ട്മേക്കര്‍, കുക്ക്, കാര്‍പന്റര്‍, സ്വീപ്പര്‍, വാഷര്‍മാന്‍) ഒഴിവുണ്ട്. ആകെ 418 ഒഴിവുണ്ട്. യോഗ്യത: എസ്എസ്എല്‍സി/ തത്തുല്യം, ഐടിഐ പരിശീലനം നേടിയവര്‍ക്ക് മുന്‍ഗണന. ശാരീരിക യോഗ്യത: ഉയരം 170 സെ. മീ, നെഞ്ചളവ്: 80-85 സെ. മീ. കായികക്ഷമതാ പരിശോധനയില്‍ വിജയിക്കുന്നവരെ ട്രേഡ് ടെസ്റ്റിന് വിളിക്കും. ട്രേഡ് ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്കാണ് എഴുത്തുപരീക്ഷയും വൈദ്യപരിശോധനയും. പുരുഷന്മാരേ അപേക്ഷിക്കാവൂ. പ്രായം 18-23.
അപേക്ഷകര്‍ പാസ്പോര്‍ട്സൈസ് ഫോട്ടോയും കൈയൊപ്പും മറ്റുരേഖകളും ഓണ്‍ലൈനായി അപ്ലോഡ്ചെയ്യണം.  അപേക്ഷാ ഫീസ് നൂറു രൂപയാണ്. എസ്സി/എസ്ടി/വിമുക്തഭടന്മാര്‍  ഫീസടയ്ക്കേണ്ടതില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി ഫീസടയ്ക്കാം. എസ്ബിഐ ചലാന്‍ വഴി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏത് ശാഖയിലും ഫീസടയ്ക്കാം. അപേക്ഷകര്‍ക്ക് ഇ-മെയില്‍, മൊബൈല്‍ ഫോണ്‍ നമ്പറുണ്ടാകണം. വിശദവിവരങ്ങള്‍  https://www.cisfrectt.in ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top