19 April Friday

കെഎസ്ഐഡിസിയില്‍ 3 തസ്തികയില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2017

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പറേഷനില്‍ മൂന്ന് തസ്തികയില്‍ ഒഴിവുണ്ട്. അസിസ്റ്റന്റ് മാനേജര്‍, പ്രോജക്ട് എന്‍ജിനിയര്‍, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികകളിലാണ് ഒഴിവ്. അസിസ്റ്റന്റ് മാനേജര്‍ നാല് ഒഴിവിലേക്ക് സ്ഥിരനിയമനമാണ്. യോഗ്യത: ഒന്നാം ക്ളാസോടെയുള്ള എന്‍ജിനിയറിങ് ബിരുദവും എംബിഎയും. യോഗ്യതനേടിയശേഷം രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയര്‍ന്ന പ്രായം: 28. പ്രോജക്ട് എന്‍ജിനിയര്‍ തസ്തികയില്‍ രണ്ട് ഒഴിവ.് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.
സിവില്‍ എന്‍ജിനിയറിങ്ങില്‍ ഒന്നാം ക്ളാസ് ബിരുദമാണ് യോഗ്യത. നിര്‍മാണ മേഖലയില്‍ മൂന്നുവര്‍ഷത്തെ പരിചയം. പ്രായം 30ല്‍ കൂടരുത്. ബിസിനസ് ഡവലപ്മെന്റ് ഓഫീസര്‍ക്ക് ഒന്നാം ക്ളാസോടെയുള്ള ബിരുദവും (ബികോം/ ബിബിഎ) എംബിഎയും (ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) പ്രവൃത്തിപരിചയവുമാണ് യോഗ്യത.  ആകെ മൂന്ന് ഒഴിവ്്. കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ഉയര്‍ന്ന പ്രായം 28. എല്ലാ തസ്തികകളിലും അപേക്ഷ ലഭിക്കേണ്ട അവസാനതിയതി നവംബര്‍ 10. പോസ്റ്റല്‍/ കൊറിയര്‍ വഴിയേ അയക്കാവൂ. അപേക്ഷ ബയോഡാറ്റ, ബന്ധപ്പെട്ട രേഖകള്‍, പാസ്പോര്‍ട് സൈസ് ഫോട്ടോ എന്നിവ സഹിതമാണ് അയക്കേണ്ടത്. വിലാസം:The Managing Director, Kerala State Industrial Development Corporation Ltd., KestonRoad, Kowdiar, Thiruvanathapuram 695003 .ഫോണ്‍: 04712318922. കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍ www.ksidc.org ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top