29 March Friday

തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെന്ററില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2017

തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെന്ററില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.  സയന്റിസ്റ്റ്/ എന്‍ജിനിയര്‍- എസ്ഡി (ലെവല്‍-11)- 02, സയന്റിസ്റ്റ്/ എന്‍ജിനിയര്‍- എസ്സി (ലെവല്‍-10)- 28, മെഡിക്കല്‍ ഓഫീസര്‍- എസ്സി(ലെവല്‍ 10)- 01 (Advt.No: vssc-300), ടെക്നിക്കല്‍ അസിസ്റ്റന്റ് (ലെവല്‍-07)- 28, സയന്റിഫിക് അസിസ്റ്റന്റ് (ലെവല്‍-07)- 04, ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ (ലെവല്‍-06)- 01 (Advt.No: vssc-301)   റേഡിയോഗ്രാഫര്‍ (ലെവല്‍ 04,  Advt.No: vssc-302)- 01, ടെക്നീഷ്യന്‍ ബി (ലെവല്‍- 03)- 23 എന്നിങ്ങനെയാണ് ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി ഒക്ടോബര്‍ 23 വൈകിട്ട് അഞ്ച്.
സയന്റിസ്റ്റ് എന്‍ജിനിയര്‍ പോസ്റ്റ് നമ്പര്‍ 1353, ഒഴിവ്-02, യോഗ്യത: എയ്റോസിസ്/ അറ്റ്മോസഫറിക് മോഡലിങ്/ റേഡിയേഷന്‍ ട്രാന്‍സ്ഫര്‍ മോഡലിങ്/ പ്ളാനറ്ററി സയന്‍സ് ആന്‍ഡ് എക്സ്പ്ളോറേഷന്‍/മൈക്രോവേവ് റിമോട്ട് സെന്‍സിങ്/ ലോനോസ്ഫിയര്‍ മോഡലിങ് തുടങ്ങിയ വിഷയങ്ങളില്‍ പിഎച്ച്ഡി.  നമ്പര്‍ 1354- 02, ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനിയറിങ്ങില്‍ എംഇ/ എംടെക് അല്ലെങ്കില്‍ തത്തുല്യം. നമ്പര്‍ 1355- 02, മെറ്റലിര്‍ജിക്കല്‍ എന്‍ജിനിയറിങ്/ മെറ്റീരിയല്‍ സയന്‍സ്/ ഇന്‍ഡസ്ട്രിയല്‍ മെറ്റലര്‍ജിയില്‍ എംഇ/എംടെക് അല്ലെങ്കില്‍ തത്തുല്യം. നമ്പര്‍ 1356- 02, മൈക്രോഇലക്ട്രോണിക്സ് എംഇ/ എംടെക്.  നമ്പര്‍ 1357- 01,  മാനുഫാക്ചറിങ് ടെക്നോളജി, പ്രൊഡക്ഷന്‍ എന്‍ജിനിയറിങ്/ കംപ്യൂട്ടര്‍ എയ്ഡ്ഡ് മാനുഫാക്ചറിങ് എന്‍ജിനിയറിങ് എംഇ/ എംടെക്. നമ്പര്‍ 1358- 01, സര്‍ഫസ് എന്‍ജിനിയറിങ്/ സര്‍ഫസ് സയന്‍സ് ആന്‍ഡ് ടെക്നോളജി/ സര്‍ഫസ് കോട്ടിങ് ടെക്നോളജിയില്‍ എംഇ/ എംടെക് അല്ലെങ്കില്‍ തത്തുല്യം. നമ്പര്‍-1359- 01, പ്രോസസ് ഡിസൈന്‍/ പ്രോസസ് എന്‍ജിനിയറിങ്ങില്‍ സ്പെഷ്യലൈസേഷനോടെ കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ എംഇ/ എംടെക് അല്ലെങ്കില്‍ തത്തുല്യം. നമ്പര്‍ 1360- 02, കണ്‍ട്രോള്‍ സിസ്റ്റംസ് എന്‍ജിനിയറിങ്/ കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ കണ്‍ട്രോള്‍ ആന്‍ഡ് ഗൈഡന്‍സ്/ കണ്‍ട്രോള്‍ ആന്‍ഡ് കംപ്യൂട്ടിങ്/ കണ്‍ട്രോള്‍ ആന്‍ഡ് ഓട്ടോമേഷന്‍/ സിസ്റ്റംസ് ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനിയറിങ്ങില്‍ എംഇ/ എംടെക്/എംഎസ്സി(എന്‍ജിനിയറിങ്) അല്ലെങ്കില്‍ തത്തുല്യം. നമ്പര്‍ 1361- 06, പോളിമര്‍ കെമിസ്ട്രി/ ഓര്‍ഗാനിക് കെമിസ്ട്രിയില്‍ സ്പെഷ്യലൈസേഷനോടെ എംഎസ്സി കെമിസ്ട്രി/ അപ്ളൈഡ് കെമിസ്ട്രി. നമ്പര്‍ 1362-01, ലീനിയര്‍ ആള്‍ജിബ്ര/ ഗ്രാഫ്തിയറി/ ഓപറേഷന്‍സ് റിസര്‍ച്ച് /പ്രോപബിലിറ്റി സ്പെഷ്യലൈസേഷനോടെ എംഎസ്സി മാത്തമാറ്റിക്സ്. പോസ്റ്റ് നമ്പര്‍-1363- 01, എന്‍ജിനിയറിങ് ഫിസിക്സില്‍ ബിടെക്/ ബിഇ അല്ലെങ്കില്‍ തത്തുല്യം.  നമ്പര്‍ 1364- 09, കെമിക്കല്‍ എന്‍ജിനിയറിങില്‍ ബിടെക്/ ബിഇ അല്ലെങ്കില്‍ തത്തുല്യം. മെഡിക്കല്‍ ഓഫീസര്‍-എസ്സി(ലെവല്‍-10), പോസ്റ്റ് നമ്പര്‍-1365- 01, യോഗ്യത: എംബിബിഎസ്/ തത്തുല്യം. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്ട്രേഷന്‍, കുറഞ്ഞത് രണ്ടുവര്‍ഷം ക്ളിനിക്കല്‍ പ്രവൃത്തിപരിചയം.
ടെക്നിക്കല്‍ അസിസ്റ്റന്റ്- പോസ്റ്റ് നമ്പര്‍ 1366, ഒഴിവുകള്‍- 12, യോഗ്യത: ഒന്നാം ക്ളാസോടെ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് ഡിപ്ളോമ. പോസ്റ്റ് നമ്പര്‍ 1367- 11 ഒഴിവുകള്‍, മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഒന്നാം ക്ളാസ് ഡിപ്ളോമ. നമ്പര്‍ 1368- 02, കെമിക്കല്‍ എന്‍ജിനിയറിങില്‍ ഒന്നാം ക്ളാസ് ഡിപ്ളോമ, പോസ്റ്റ് നമ്പര്‍ 1369- 01, യോഗ്യത സിവില്‍ എന്‍ജിനിയറിങ് ഒന്നാം ക്ളാസ് ഡിപ്ളോമ, നമ്പര്‍ 1370- 01, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്ങില്‍ ഒന്നാം ക്ളാസ് ഡിപ്ളോമ. നമ്പര്‍ 1371- 01, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങില്‍ ഒന്നാം ക്ളാസ് ഡിപ്ളോമ. സയന്റിഫിക് അസിസ്റ്റന്റ്, പോസ്റ്റ് നമ്പര്‍ 1372, ഒഴിവുകളുടെ എണ്ണം- 04, യോഗ്യത: കെമിസ്ട്രിയില്‍ ഒന്നാംക്ളാസ് ബിഎസ്സി. ജൂനിയര്‍ ഹിന്ദി ട്രാന്‍സലേറ്റര്‍, പോസ്റ്റുനമ്പര്‍1373, ഒഴിവുകളുടെ എണ്ണം- 01, യോഗ്യത:  ഇംഗ്ളീഷ്/ ഹിന്ദി ബിരുദാനന്തരബിരുദം. ബിരുദതലത്തില്‍ ഇംഗ്ളീഷ്/ ഹിന്ദി നിര്‍ബന്ധം അല്ലെങ്കില്‍ ഇലക്ടീവ് വിഷയമായിരിക്കണം. അല്ലെങ്കില്‍ പരീക്ഷാ മാധ്യമമായിരിക്കണം. അല്ലെങ്കില്‍ ഇംഗ്ളീഷ്/ഹിന്ദി അല്ലാത്ത വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ബിരുദതലത്തില്‍ ഇംഗ്ളീഷ്/ ഹിന്ദി മാധ്യമമായിരിക്കണം. അല്ലെങ്കില്‍ നിര്‍ബന്ധമോ ഇലക്ടീവോ അല്ലെങ്കില്‍ പരീക്ഷാമാധ്യമം.  ട്രാന്‍സ്ലേഷന്‍ ഡിപ്ളോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. ഇംഗ്ളീഷില്‍നിന്ന് ഹിന്ദിയിലേക്കും തിരിച്ചും പരിഭാഷപ്പെടുത്താന്‍ കഴിയണം.  റേഡിയോഗ്രാഫര്‍നമ്പര്‍ 1374- ഒഴിവ് 01, യോഗ്യത: റേഡിയോഗ്രാഫിയില്‍ ഡിപ്ളോമ. ടെക്നീഷ്യന്‍ ബി (ലെവല്‍- 03), നമ്പര്‍ 1375 (ഇലക്ട്രോണിക്, മെക്കാനിക് ഒഴിവുകള്‍- 11, പോസ്റ്റുനമ്പര്‍ 1376 ഫിറ്റര്‍- 05 ഒഴിവുകള്‍, നമ്പര്‍ 1377 കെമിക്കല്‍ ഓപറേറ്റര്‍ (മെയിന്റനന്‍സ് മെക്കാനിക്) ഒഴിവുകള്‍ 03, നമ്പര്‍ 1378- കെമിക്കല്‍ ഓപറേറ്റര്‍ (അറ്റന്‍ഡന്റ്് ഓപറേറ്റര്‍)- 02, നമ്പര്‍ 1379- ഇലക്ട്രീഷ്യന്‍-01, പോസ്റ്റുനമ്പര്‍ 1380- ടര്‍ണര്‍-01, യോഗ്യത: എസ്എസ്എല്‍സി/എസ്എസ്സിയും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ/എന്‍ടിഎസ്/ എന്‍എസി ആണ് ടെക്നീഷ്യന്‍ ബിക്ക് യോഗ്യത. വിശദവിവരങ്ങള്‍ www.vssc.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top