26 April Friday

ഐഎസ്ആര്‍ഒയില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2017

www.iprc.gov.inഐഎസ്ആര്‍ഒയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ടെക്നീഷ്യന്‍ 'ബി', ഡ്രാഫ്റ്റ്സ്മാന്‍ 'ബി', ഫയര്‍മാന്‍ 'എ', ഡ്രൈവര്‍- കം- ഓപറേറ്റര്‍, കാറ്ററിങ് അറ്റന്‍ഡന്റ് 'എ' തസ്തികകളില്‍ ഒഴിവുണ്ട്.
തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ളക്സിലാണ് ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി ഒക്ടോബര്‍ 25 വൈകിട്ട് നാല്. ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ മെക്കാനിക്കല്‍- 08, ഇലക്ട്രോണിക്സ്- 03, സിവില്‍- 01, എന്നിങ്ങനെയാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ളാസ് ഡിപ്ളോമയാണ് യോഗ്യത. സയന്റിഫിക് അസിസ്റ്റന്റ് തസ്തികയില്‍ കെമിസ്ട്രി ഒരു ഒഴിവുണ്ട്. കെമിസ്ട്രിയില്‍ ഒന്നാം ക്ളാസോടെയുള്ള ബിരുദമാണ് യോഗ്യത. ടെക്നീഷ്യന്‍ 'ബി' യില്‍ ഫിറ്റര്‍- 07, ടര്‍ണര്‍- 01, ഇലക്ട്രീഷ്യന്‍- 01, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്- 02, ഇലക്ട്രോണിക്സ്- 03, വെല്‍ഡര്‍- 03, ഫോട്ടോഗ്രാഫി- 01 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: എസ്എസ്സി/ എസ്എസ്എല്‍സിയും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയും. ഡ്രാഫ്റ്റ്സ്മാന്‍ 'ബി' സിവിലിലാണ് ഒരു ഒഴിവ്. എസ്എസ്സി/ എസ്എസ്എല്‍സിയും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയുമാണ് യോഗ്യത. ഫയര്‍മാന്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. എസ്എസ്സി/ എസ്എസ്എല്‍സി, കായികക്ഷമത പരീക്ഷ.  ഡ്രൈവര്‍ കം ഓപറേറ്റര്‍ 'എ' 02 ഒഴിവ്. എസ്എസ്സി/ എസ്എസ്എല്‍സി, ഹെവി വെഹിക്കിള്‍ ലൈസന്‍സ്, കായികക്ഷമതാ പരീക്ഷ. കാറ്ററിങ് അറ്റന്‍ഡന്റ് 'എ'- 02 ഒഴിവ്. യോഗ്യത: എസ്എസ്എല്‍സി/എസ്എസ്സി. അപേക്ഷിക്കാനുള്ള പ്രായം 18. എഴുത്ത്പരീക്ഷയുടെയും സ്കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.നാഗര്‍കോവില്‍/ മഹേന്ദ്രഗിരി എന്നിവയാണ് പരീക്ഷാകേന്ദ്രം.
വിശദവിവരങ്ങള്‍ www.iprc.gov.in ലഭിക്കും. അടിയന്തര അന്വേഷണങ്ങള്‍ career@iprc.gov.in എന്നവിലാസത്തില്‍ അയക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top