20 April Saturday

സശസ്ത്ര സീമാബലില്‍ കോണ്‍സ്റ്റബിള്‍: 2068 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2016

സശസ്ത്ര സീമാബലില്‍ കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 2068 ഒഴിവ്. നിലവില്‍ താല്‍ക്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാവുന്ന ഒഴിവുകള്‍. www.ssb.nic.in വെബ്സൈറ്റിലും എംപ്ളോയ്മെന്റ് ന്യൂസിലും വിജ്ഞാപനം വന്നശേഷം അപേ!ക്ഷിക്കാം. കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, കുക്ക്, വാഷര്‍മാന്‍, ബാര്‍ബര്‍, സഫായിവാല, വാട്ടര്‍ കാരിയര്‍.കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയിലേക്ക് പുരുഷന്മാര്‍ മാത്രമേ അപേക്ഷിക്കാവൂ. മറ്റു തസ്തികകളിലേക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

എസ്എസ്എല്‍സി പാസാകണം. അപേക്ഷിക്കുന്ന ട്രേഡില്‍ രണ്ടുവര്‍ഷ ജോലിപരിചയം. അല്ലെങ്കില്‍ ഒരുവര്‍ഷ ഐടിഐ സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷ ജോലിപരിചയവും. അല്ലെങ്കില്‍ അപേക്ഷിക്കുന്ന ട്രേഡില്‍ രണ്ടുവര്‍ഷ ഐടിഐ ഡിപ്ളോമ. കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയിലേക്ക് എസ്എസ്എല്‍സിയും ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുമാണ് യോഗ്യത. പ്രായം: 18നും 23നും ഇടയ്ക്ക്. കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയ്ക്ക് 21–27 വയസ്സ്. എല്ലാ തസ്തികയ്ക്കും എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ്. ഉയരം: പുരുഷന്മാര്‍ക്ക് 167.5 സെ.മീ.  (എസ്ടിക്ക് 162.5 സെ.മീ.). സ്ത്രീകള്‍ക്ക് 157 സെ.മീ.  (എസ്ടിക്ക് 150 സെ.മീ.) നെഞ്ചളവ്: പുരുഷന്മാര്‍ക്ക് 78–83 സെ.മീ.  (എസ്ടിക്ക് 76–81 സെ.മീ). സ്ത്രീകള്‍ക്ക് നെഞ്ചളവ് ബാധകമല്ല.

ഡ്രൈവര്‍ കോണ്‍സ്റ്റബിള്‍ തസ്തികയ്ക്ക് ഉയരം 170 സെ.മീ.  എസ്ടിക്ക് 162.5 സെ.മീ. നെഞ്ചളവ് 80–85 സെ.മീ. എസ്ടിക്ക് 76–81 സെ.മീ.  കാഴ്ച 6/6, 6/9.  പരന്ന പാദം, കൂട്ടിമുട്ടുന്ന കാല്‍മുട്ട്, വെരിക്കോസ് വെയിന്‍, കോങ്കണ്ണ്, വര്‍ണാന്ധത എന്നിവ പാടില്ല. അപേക്ഷാഫീസ് 50 രൂപ.  വനിതകള്‍, എസ്സി/എസ്ടി, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല.

www.ssb.nic.in,www.ssbrectt.gov.in എന്നീ വെബ്സൈറ്റുകളിലും എംപ്ളോയ്മെന്റ് ന്യൂസിലും വിജ്ഞാപനം വരും. അതിനുശേഷം അപേക്ഷിക്കാനുള്ള അവസാനതീയതി അറിയിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top