29 March Friday

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 8904 ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 16, 2019

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ സർക്കിളുകളിലായി ജൂനിയർ അസോസിയറ്റ്സ് (കസ്റ്റമർ സപ്പോർട് ആൻഡ് സെയിൽസ്‐ ക്ലറിക്കൽ തസ്തിക) 8904 ഒഴിവുണ്ട്. കേരളത്തിൽ 247 ഒഴിവുണ്ട്. ഒരു സർക്കിളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ പിന്നീട് സ്ഥലംമാറ്റം ലഭിക്കില്ല. യോഗ്യത ബിരുദം. 2019 ആഗസ്ത് 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പ്രായം 20‐28. 2019 ഏപ്രിൽ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഓൺലൈൻ പ്രിലിമിനറി പരീക്ഷയിൽ ജയിക്കുന്നവരെ മെയിൻ പരീക്ഷക്ക് വിധേയമാക്കും. മെയിൻ പരീക്ഷക്ക് ലഭിക്കുന്ന ആകെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രണ്ട് പരീക്ഷകളും ഒബ്ജക്ടീവ് മാതൃകയിലുള്ളതാണ്. പത്താം ക്ലാസ്സിലൊ പന്ത്രണ്ടാം ക്ലാസ്സിലൊ  ബന്ധപ്പെട്ട പ്രാദേശിക ഭാഷ പഠിച്ച് ജയിച്ചവർ തെരഞ്ഞെടുത്ത പ്രാദേശിക ഭാഷയിൽ പരീക്ഷയെഴുതേണ്ട. അല്ലാത്തവർ ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ് പ്രാദേശിക ഭാഷയുടെ പരീക്ഷ ജയിച്ചിരിക്കണം. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ.പ്രിലിമിനറി പരീക്ഷ ജൂണിലും മെയിൻ പരീക്ഷ ആഗസ്തിലുമാകാനാണ് സാധ്യത. 750 രൂപയാണ് അപേക്ഷാഫീസ്. ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. https://bank.sbi/careers, www.sbi.co.in/careers എന്നീ website ൾ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി മെയ് 3.

സ്പെഷ്യലിസ്റ്റ് കേഡർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ തസ്തികയിൽ 4 ഒഴിവ്. കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. സീനിയർ എക്സിക്യൂട്ടീവ് (റിസർച്ച് അനലിസ്റ്റ്‐ ഇക്യുറ്റി റിസർച്ച്) 2, സീനിയർ എക്സിക്യൂട്ടീവ് ( റിസർച്ച് അനലിസ്റ്റ്‐ ഫോറക്സ്്/ഇന്ററസ്റ്റ് റേറ്റ് മാർക്കറ്റ്/ മാക്രോ ഇക്കണോമിക് റിസർച്ച്) 2 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: 60 ശതമാനം  മാർക്കോടെ സിഎഫ്എ/ സിഎ/ എംബിഎ (ഫിനാൻസ്)/ പിജിഡിബിഎം (ഫിനാൻസ്). പ്രായം: 26‐33. https://bank.sbi/careers, www.sbi.co.in/careers ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 25. വിശദവിവരം website ൽ.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top