29 March Friday

വ്യോമസേനയിൽ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 15, 2020

വ്യോമസേനയുടെ ഫ്‌ളയിങ്,‌ ഗ്രൗണ്ട്‌ ഡ്യൂട്ടി ബ്രാഞ്ചുകളിൽ ടെക്‌നിക്കൽ ആൻഡ്‌ നോൺ ടെക്‌നിക്കൽ) കമീഷൻഡ്‌ ഓഫീസർ തസ്‌തികയിലേക്ക്‌ അപേക്ഷക്ഷണിച്ചു. എൻസിസി സ്‌പെഷ്യൽ എൻട്രിയിലേക്കും അവസരമുണ്ട്‌. 235 ഒഴിവുണ്ട്‌. ഫ്‌ളയിങ് ബ്രാഞ്ച്‌ യോഗ്യത പ്ലസ്‌ടുവിന്‌ ഫിസിക്‌സിനും മാത്‌സിനും 50 ശതമാനം മാർക്ക്‌ വീതം. അംഗീകൃത ബിരുദം. അല്ലെങ്കിൽ ബിഇ/ ബിടെക്‌ അല്ലെങ്കിൽ അസോസിയറ്റ്‌ മെംബർഷിപ്പ്‌ ഓഫ്‌ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ്‌ എൻജിനിയേഴ്‌സ്‌(ഇന്ത്യ)/എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ്‌ ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എ, ബി സെക്‌ഷനുകളിൽ ജയം. അല്ലെങ്കിൽ തത്തുല്യ യോഗ്യത (കുറഞ്ഞത്‌ 60 ശതമാനം മാർക്ക്‌). ഗ്രൗണ്ട്‌ ഡ്യൂട്ടി ടെക്‌നിക്കൽ ബ്രാഞ്ച്‌–-എയ്‌റോനോട്ടിക്കൽ എൻജിനിയർ(ഇലക്ട്രോണിക്‌സ്‌): പ്ലസ്‌ടുവിനും ഫിസിക്‌സും മാത്‌സിനും കുറഞ്ഞത്‌ 50 ശതമാനം മാർക്ക്‌ വീതം. നാലുവർഷത്തെ ബിരുദം/ഇന്റഗ്രേറ്റഡ്‌ പിജി(എൻജിനിയറിങ്/ടെക്‌നോളജി‌) അല്ലെങ്കിൽ കുറഞ്ഞത്‌ 60 ശതമാനം മാർക്കോടെ അസോസിയറ്റ്‌ മെംബർഷിപ്പ്‌ ഓഫ്‌ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ്‌ എൻജിനിയേഴ്‌സ്‌(ഇന്ത്യ)/എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ്‌ ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും  സെക്‌ഷനുകളിൽ ജയം.  അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ്‌ ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ടെലികമ്യൂണിക്കേഷൻ എൻജിനിയേഴ്‌സിന്റെ ഗ്രാജ്വേറ്റ്‌ മെംബർഷിപ്പ്‌ പരീക്ഷാ ജയം.  അല്ലെങ്കിൽ തത്തുല്യയോഗ്യത.
എയ്‌റോനോട്ടിക്കൽ എൻജിനിയർ (മെക്കാനിക്കൽ) പ്ലസ്ടുവിന്‌ ഫിസി‌ക്‌സും  മാത്‌സിനും കുറഞ്ഞത്‌ 50 ശതമാനം മാർക്ക്‌ വീതം.നാലുവർഷത്തെ ബിരുദം/ഇന്റഗ്രേറ്റഡ്‌ പിജി(എൻജിനിയറിങ്/ടെക്‌നോളജി‌) അല്ലെങ്കിൽ കുറഞ്ഞത്‌ 60 ശതമാനം മാർക്കോടെ അസോസിയറ്റ്‌ മെംബർഷിപ്പ്‌ ഓഫ്‌ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ്‌ എൻജിനിയേഴ്‌സ്‌(ഇന്ത്യ)/എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ്‌ ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും  സെക്‌ഷനുകളിൽ ജയം.   അല്ലെങ്കിൽ തത്തുല്യയോഗ്യത.  അഡ്‌മിനിസ്‌ട്രേഷൻ ലോജിസ്‌റ്റിക്‌സ്‌ യോഗ്യത പ്ലസ്‌ടു ജയം. അംഗീകൃത ബിരുദം. അല്ലെങ്കിൽഅല്ലെങ്കിൽ കുറഞ്ഞത്‌ 60 ശതമാനം മാർക്കോടെ അസോസിയറ്റ്‌ മെംബർഷിപ്പ്‌ ഓഫ്‌ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ്‌ എൻജിനിയേഴ്‌സ്‌(ഇന്ത്യ)/എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ്‌ ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും  സെക്‌ഷനുകളിൽ ജയം.  അക്കൗണ്ട്‌സ്‌ പ്ലസ്‌ടു ജയം, ബികോം/ബിബിഎ/മാനേജ്‌മെന്റ്‌ സ്‌റ്റഡീസ്‌/ ബിസിനസ്‌ സ്‌റ്റഡീസ്‌ ബിരുദം(ഫിനാൻസ്‌ സ്‌പെഷ്യലൈസേഷൻ)/സിഎ/സിഎംഎ/സിഎസ്‌/സിഎഫ്‌എ/ബിഎസ്‌സി ഫിനാൻസ്‌ കുറഞ്ഞത്‌ 60 ശതമാനം മാർക്കോടെ എൻസിസി എയർവിങ്‌ സീനിയർ ഡിവിഷൻ സി സർടിഫിക്കറ്റുള്ളവർക്കാണ്‌ എൻസിസി സ്‌പെഷ്യൽ എൻട്രിയിലേക്ക്‌ അപേക്ഷിക്കാനുള്ള അർഹത.  നിബന്ധനകൾക്ക്‌ വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.  ശാരീരികയോഗ്യതയും വേണം.  തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലാണ്‌ ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങൾ. ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കൽ ബ്രാഞ്ചുകാർക്ക്‌ എഎഫ്‌സിഎടിയും എൻജിനിയറിങ്‌ നോളജ്‌ ടെസ്‌റ്റുമുണ്ടാകും. ‌പ്രായം, തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ വിശദവിവരം വിജ്ഞാപനത്തിൽ ലഭിക്കും. ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.  വിശദവിവരം www.careerindianairforce.cdac.in, www.afcat.cdac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top