19 April Friday

കൊച്ചിൻ ഷിപ്‌യാർഡിൽ 143 അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022

കൊച്ചിൻ ഷിപ്‌യാർഡിൽ അപ്രന്റിസിന്റെ 143 ഒഴിവുണ്ട്‌. ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌, ഡിപ്ലോമ അപ്രന്റിസ്‌  വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌ഷിപ്പിന്‌ ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ്‌, സിവിൽ, കംപ്യൂട്ടർ, സേഫ്‌റ്റി, മറൈൻ, നേവൽ ആർകിടെക്‌ചർ ആൻഡ്‌ ഷിപ്‌ബിൽഡിങ്‌ എന്നിവയിൽ അപേക്ഷിക്കാം. ഡിപ്ലോമ അപ്രന്റിസ്‌ഷിപ്പിന്‌ ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ്‌,  ഇൻസ്‌ട്രുമെന്റേഷൻ, സിവിൽ, കംപ്യൂട്ടർ, കൊമേഴ്‌സ്യൽ പ്രാക്ടീസ്‌  എന്നിവയിൽ ഒഴിവുണ്ട്‌.  അപേക്ഷകർ നാഷണൽ അപ്രന്റിസ്‌ഷിപ്പ്‌ ട്രെയിനിങ്‌ സ്‌കീം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ ഏഴ്‌. കൂടുതൽ വിവരങ്ങൾക്ക്‌ www.cochinshipyard.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top