28 March Thursday

21 മുതല്‍ കൊച്ചിയില്‍ വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2016

കൊച്ചി > ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിക്രൂട്ട്മെന്റ് റാലി 21 മുതല്‍ 25  വരെ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് റിക്രൂട്ട്മെന്റ് ചുമതലവഹിക്കുന്ന കമാന്‍ഡര്‍ ബിനു വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്ളസ്ടുവിന് 50 ശതമാനം മാര്‍ക്കും ഇംഗ്ളീഷിന് 50 ശതമാനം മാര്‍ക്കും വാങ്ങി വിജയിച്ചവര്‍ക്ക്  റാലിയില്‍ പങ്കെടുക്കാം. അപേക്ഷകര്‍ 1997 ജനുവരി എട്ടിനും 2000 ജൂണ്‍ 28നും ഇടയില്‍ ജനിച്ചവരാകണം.

റിക്രൂട്ട്മെന്റിന്റെ ശാരീരികക്ഷമതാ പരിശോധനകളാണ് കലൂരില്‍ നടക്കുന്നത്. 21ന് നടക്കുന്ന റാലിയില്‍ എറണാകുളം, തൃശൂര്‍, ആലപ്പുഴ, കൊല്ലം, ഇടുക്കി, പത്തനംതിട്ട, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. 23ന് തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. ഗ്രൂപ്പ് വൈ വിഭാഗത്തിലെ 'ഗരുഡ്' ട്രേഡിലേക്ക് ആദ്യമായാണ് കേരളത്തില്‍ റിക്രൂട്ട്മെന്റ് റാലി നടക്കുന്നത്. ശാരീരികക്ഷമതാ പരീക്ഷ വിജയിക്കുന്നവര്‍ക്ക് കാക്കനാട് എയര്‍മെന്‍ സെലക്ഷന്‍ ഓഫീസില്‍ എഴുത്തുപരീക്ഷ നടത്തും. വിവരങ്ങള്‍ www.airmen selection.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0484 2427010.

റാലിക്കു മുന്നോടിയായി എയര്‍ഫോഴ്സിനെക്കുറിച്ച് കോളേജുകളില്‍ ബോധവല്‍കരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എസ്സിഎംഎസില്‍നിന്ന് ആരംഭിക്കുന്ന പരിപാടി 18ന് സെന്റ് ആല്‍ബര്‍ട്സിലും 19ന് കേന്ദ്രീയവിദ്യാലയത്തിലും നടത്തുമെന്നും ബിനു വര്‍ഗീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top