27 April Saturday

600 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018

ഡൽഹി സർക്കാരിന്റെ ഹെൽത്ത് സർവീസിൽ ആം ആദ്മി മൊഹല്ല ക്ലിനിക്കിൽ ഫാർമസിസ്റ്റ് 200, മൊഹല്ല ക്ലിനിക് അസിസ്റ്റന്റ് 200, മൾടി ടാസ്ക് ഓഫീസർ 200 എന്നിങ്ങനെ ഒഴിവുണ്ട്. ഫാർമസിസ്റ്റ് യോഗ്യത ഫർമസിയിൽ ഡിപ്ലോമ/ ബിരുദം. ഡെൽഹി ഫാർമസി കൗൺസിൽ രജിസ്റ്റർ ചെയ്യണം. ക്ലിനിക് അസിസ്റ്റന്റ് ഓക്സിലറി നേഴ്സിങ് മിഡ്വൈഫറി കോഴ്സ് ജയിക്കണം. ഡെൽഹി നേഴ്സിങ് കൗൺസിലിൽ രജിസ്ട്രേഷൻ. മൾടി ടാസ്ക് വർക്കർ പത്താം ക്ലാസ്സ് ജയിക്കണം, പ്രഥമശുശ്രൂഷയിൽ സെന്റ് ജോൺ ആംബുലൻസ് ബ്രിഗേഡിൽനിന്ന് പരിശീലനം നേടിയ സർടിഫിക്കറ്റ് വേണം.ഫാർമസിസ്റ്റ്, മൊഹല്ല ക്ലിനിക് അസിസ്റ്റന്റ് പ്രായം 20‐50. മൾടി ടാസ്ക് വർക്കർ 18‐35. എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 21. വിശദവിവരത്തിന് www.health.delhigov.nic.in/www.mamc.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top